നാദാപുരം: [nadapuram.truevisionnews.com] കൃഷി ആവശ്യത്തിനായി എത്തിച്ച മണ്ണുമാന്തി യന്ത്രം സാമൂഹിക വിരുദ്ധർ കേടുവരുത്തിയതായി പരാതി. കടമേരി വലിയ കുന്നോത്ത് ആതിരയുടെ ഉടമസ്ഥതയിലുള്ള യന്ത്രമാണ് പെരുമുണ്ടച്ചേരിയിൽ വെച്ച് നശിപ്പിച്ചത്.
പെരുമുണ്ടച്ചേരി കണിയാക്കണ്ടി താഴ മൂത്താളത്തിൽ ഇസ്മായിലിന്റെ സ്ഥലത്ത് കുളം കുഴിക്കുന്നതിനായാണ് യന്ത്രം എത്തിച്ചിരുന്നത്. മണ്ണുമാന്തി യന്ത്രത്തിന്റെ വയറുകൾ വിച്ഛേദിക്കുകയും വിവിധ ഭാഗങ്ങൾ തകർക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മെഷീനിലെ ബാറ്ററി അഴിച്ചു കൊണ്ടുപോവുകയും ചെയ്തു.
പ്രവർത്തി നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ നേരത്തെ ഫോണിൽ വിളിച്ചിരുന്നതായി ഉടമ പറയുന്നു. സംഭവത്തിൽ ആതിര നാദാപുരം പൊലീസിൽ പരാതി നൽകി.
Anti-social elements damaged the earthmoving machine











































