ഇനി സ്വർണ്ണത്തിളക്കം; ലുലു ഗോൾഡിന്റെ കുറ്റ്യാടി ഷോറൂം തുറന്നു

ഇനി സ്വർണ്ണത്തിളക്കം; ലുലു ഗോൾഡിന്റെ കുറ്റ്യാടി ഷോറൂം തുറന്നു
Jan 26, 2026 12:43 PM | By Krishnapriya S R

കുറ്റ്യാടി: [nadapuram.truevisionnews.com] പ്രമുഖ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ ലുലു ഗോൾഡിന്റെ കുറ്റ്യാടി ഷോറൂം നരിക്കോട്ടുംച്ചാലിൽ ആരംഭിച്ചു. ലുലു സാരീസ് ബിൽഡിങ്ങിൽ പുതിയ ഷോറൂം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

ലുലു ഗ്രൂപ്പ് ചെയർമാൻ പി.പി. അബ്ദുൾ ഹമീദ്, ലുലു ഗോൾഡ് ചെയർമാൻ അബ്ദുറഹിമാൻ കല്ലായി, എൻ.എ. കരീം, ലുലു ഗോൾഡ് ഡയറക്ടർമാരായ ജുനൈദ് മുഹമ്മദ്, ജെസ്ഫീർ കരീം, നൗഫൽ കല്ലായി, മുഹമ്മദലി, ലുലു സാരീസ് എംഡി ഹബീബ് പി.കെ., ജനറൽ മാനേജർമാരായ അനീസ് മുഹമ്മദ്, നബീൽ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചു.

സ്വർണ്ണാഭരണങ്ങൾക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ആകർഷകമായ വെഡിങ് പാക്കേജുകളും അഡ്വാൻസ് ബുക്കിങ് സൗകര്യവും ലുലു ഗോൾഡിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ-പാശ്ചാത്യ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ അമൂല്യ ശ്രേണി, പ്രീമിയം ബൂട്ടിക് ജ്വല്ലറി കളക്ഷൻ, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, ആന്റിക്, സെമി ആന്റിക്, മോഡേൺ, ചെട്ടിനാട്‌ ഡിസൈനുകളോടൊപ്പം രത്‌നാഭരണങ്ങളുടെയും ഡയമണ്ട് ആഭരങ്ങളുടെയും ഏറ്റവും പുതിയ ശ്രേണികളും ഇന്ത്യയിലെ പരമ്പരാഗത ആഭരണശ്രേണികളുമാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ കുഞ്ഞുങ്ങൾക്കായുള്ള ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിൽ കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ ഷോറൂമുകൾ ഉള്ള ലുലു ഗോൾഡിന്റെ നാലാമത് ഷോറൂമാണ് കുറ്റ്യാടിയിലേത്.

Lulu Gold's Kuttiadi showroom opens

Next TV

Related Stories
വിജയോത്സവം; സാക്ഷരതാമിഷൻ ജനപ്രതിനിധികളെ ആദരിച്ചു

Jan 26, 2026 02:21 PM

വിജയോത്സവം; സാക്ഷരതാമിഷൻ ജനപ്രതിനിധികളെ ആദരിച്ചു

സാക്ഷരതാമിഷൻ ജനപ്രതിനിധികളെ...

Read More >>
നാടിൻ്റെ താരങ്ങൾ; വാണിമേലിൻ്റെ അഭിമാനം ഉയർത്തി ചന്ദ്രനും അഷറഫും

Jan 26, 2026 10:38 AM

നാടിൻ്റെ താരങ്ങൾ; വാണിമേലിൻ്റെ അഭിമാനം ഉയർത്തി ചന്ദ്രനും അഷറഫും

വാണിമേൽ സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു...

Read More >>
ജിൻസി നയിച്ചു; റിപ്പബ്ലിക്ക് പരേഡിൽ ഒൻപത് അംഗ മലയാളി വനിതകളുടെ മാസ്മരിക പ്രകടനം

Jan 26, 2026 10:07 AM

ജിൻസി നയിച്ചു; റിപ്പബ്ലിക്ക് പരേഡിൽ ഒൻപത് അംഗ മലയാളി വനിതകളുടെ മാസ്മരിക പ്രകടനം

സാഹസിക മോട്ടോർ സംഘമായ യശസ്വിനിയിൽ നാദാപുരം കുറുവന്തേരി സ്വദേശിനി...

Read More >>
Top Stories










News Roundup