നാദാപുരം: [nadapuram.truevisionnews.com] പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി തുണേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്കായി ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലുള്ള ഏഴ് പഞ്ചായത്തുകളിലെയും തിരഞ്ഞെടുക്കപ്പെട്ട വീടുകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തുകയും രോഗികൾക്ക് റേഡിയോ സമ്മാനമായി നൽകുകയും ചെയ്തു.
ദിനാചരണത്തോടനുബന്ധിച്ച് രോഗി-ബന്ധു സംഗമം, പാലിയേറ്റീവ് പ്രവർത്തകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ, സെക്രട്ടറി എം. ഗംഗാധരൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. കൂടാതെ സ്ഥിരംസമിതി അധ്യക്ഷരായ രമ മടപ്പള്ളി, പി. ഷാഹിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.ടി. ബാബു, പി.എം. രാജൻ, കെ.പി. രജില, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ടി.പി. ജനീഷ്, വി.പി. നീതു എന്നിവരും സന്നിഹിതരായിരുന്നു.
Home visit of Tuneri Block Panchayat


































_(17).jpeg)






