നാദാപുരം: [nadapuram.truevisionnews.com] വാണിമേൽ പഞ്ചായത്തിലെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തിരികക്കയം വെള്ളച്ചാട്ടം, തോണിക്കയം പ്രദേശങ്ങളിൽ ഡി.ടി.പി.സി. സെക്രട്ടറി ടി. നിഖിൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
ഈ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ മന്ത്രി അഡ്വ. മുഹമ്മദ് റിയാസിന് നേരത്തെ നിവേദനം നൽകിയിരുന്നു. പദ്ധതിയുമായി സഹകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള സ്വകാര്യ ഭൂമി വിട്ടുനൽകാൻ ഉടമകൾ ചർച്ചയിൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സന്ദർശന സംഘത്തോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ, വാർഡ് മെമ്പർമാരായ ടി.കെ. വിജീഷ്, പി.ബി. സൗമ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. ബാബു, കെ.പി. അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.
DTPC team in Thirikakayam Waterfall and Thonikayam areas











































