നാദാപുരം: [nadapuram.truevisionnews.com] ന്യൂഡൽഹിൽ നടന്ന റിപ്പബ്ലിക് പരേഡിൽ ഇത്തവണ നടന്നത് മലയാളികളുടെ അഭിമാന പരേഡ്. സിആർപിഎഫിന്റെ 262 സാഹസിക മോട്ടോർ സംഘമായ യശസ്വിനിയിൽ നാദാപുരം കുറുവന്തേരി സ്വദേശിനി ജിൻസി അടക്കം ഒൻപത് മലയാളി വനിതകൾ ബൈക്ക് റൈഡിൽ പങ്കെടുത്തു.
മഹാരാഷ്ട്ര നാഗ്പൂരിൽ കേന്ദ്രീകരിച്ചിരിക്കുന്ന 213 മഹിളാ ബെറ്റാലിയനിലെ അംഗങ്ങളാണ് ഇവരെല്ലാവരും. ബീം റോൾ, പിരമിഡ്, ഓൾ റൗണ്ട് ഡിഫൻസ്, നാരി ശക്തി,ആരോ ഹെഡ്, റൈഫിൽപൊസിഷൻ, ചന്ദ്രയാൻ, വി ഐ പി സല്യൂട്ട് തുടങ്ങിയ സാഹസിക പ്രകടനങ്ങളാണ് യശസ്വിനി ടീം കർത്തവ്യപഥിൽ കാഴ്ച്ചവെച്ചത്.
ഇതിൽ പ്രധാനിയായി സിആർപിഎഫ് പാരാമിൽ ട്രി വനിത കമാൻഡോയായ നാദാപുരം വളയം കുറുവന്തേരി താടിക്കാരന്റെ വിട ചന്ദ്രിയുടെ മകളായ ജിൻസിയടക്കം മലയാളികളായ ഒൻപത് റൈഡേഴ്‌സാണ് പരേഡിൽ പങ്കെടുക്കുന്നത്.
തുടർച്ചയായി മൂന്ന് കിലോ മീറ്റർ ബൈക്ക് ഓടിച്ചാണ് പരിശീലിച്ചത്. അതും എഴുന്നേറ്റ് നിന്ന് മുന്നോട്ടേക്ക് തോക്ക് ചൂണ്ടി നിൽക്കുന്ന രീതിയിൽ. പിസ്റ്റൽ പോസിഷൻ ഇങ്ങനെയാണ് 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തയാറെടുപ്പുകളെ കുറിച്ച് വളയം സ്വദേശിനിയുമായ എം.കെ ജിൻസി പറയുകയാണ് "അഭിമാനമാണ് ഈ ജോലി നല്ല തണുപ്പാണ് എന്നാലും ഞങ്ങക്ക് സന്തോഷമാണ് ഈ പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞതെന്ന്."

റിസ്ക് കൂടുതലായതിനാൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ തുടർച്ചയായ പരിശീലനം നടത്തി ജിൻസി ഉൾപ്പടെയുള്ള ഒൻപതു മലയാളി വനിതകൾ. രാജ്യത്തിന്‍റെ പ്രൗഢി ലോകത്തെ അറിയിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യ പഥിൽ കേരളത്തിന്റെ അഭിമാനമാവുക ഈ ഒൻപത് മലയാളികൾ അടക്കമുള്ള യശസ്വിനികളും നാല് കോ റൈഡർമാരുമാണ് പരേഡിൽ പങ്കെടുക്കുന്നത്.
എം.കെ.ജിൻസി (നാദാപുരം,വളയം), ടി.എസ്. ആര്യ (കല്ലറ, തിരുവനന്തപുരം), സി.പി അശ്വതി ( ആനക്കാംപൊയിൽ, കോഴിക്കോട്), സി. മീനാംബിക (പറളി, പാലക്കാട്), ബി.ശരണ്യ (പുന്തലതാഴം, കൊല്ലം), എൻ.സന്ധ്യ (കുഴൽമന്ദം, പാലക്കാട്), ആർ. വിനീത (ചേർത്തല, ആലപ്പുഴ), അഞ്ജു സജീവ് (കടയ്ക്കൽ, കൊല്ലം), അപർണ ദേവദാസ് (വാളയാർ, പാലക്കാട്) എന്നിവരാണ് റൈഡറേഴ്സ് ആന്റ് കോ റൈഡേഴ്സ്. സിആർപിഎഫിന്റെ മോട്ടർ സൈക്കിൾ സാഹസിക പ്രകടന സംഘമായ ‘യശസ്വിനി’ക്കൊപ്പം 2023–ൽ യാത്ര തുടങ്ങിയ നാരീസംഘം.
സിആർപിഎഫിന്റെ മഹിളാ ബറ്റാലിയന്റെ ഭാഗമാണിവർ. പിസ്റ്റൽ പോസിഷൻ, ബീം റോൾ, ഓൾ റൗണ്ട് ഡിഫൻസ്, ആരോ ഹെഡ്, വായു, ഒൻപത് ബൈക്ക് തുടങ്ങിയ സാഹസിക പ്രകടനങ്ങളാണ് യശസ്വിനി ടീം അവതരിപ്പിക്കുന്നത്.
രാഷ്ട്രപതി ഭവനിൽ നിന്ന് ആരംഭിച്ച ഇവരുടെ പ്രകടനം ഇന്ത്യ ഗേറ്റിലാണ് അവസാനിച്ചത്. പുലർച്ചെ 2 മണിക്ക് ഉണർന്ന് തയാറെടുപ്പുകൾക്കു ശേഷമാണ് ഗുരുഗ്രാമിലെ അക്കാദമിയിലേക്ക് പരിശീലനത്തിന് പുറപ്പെട്ടത്.
മോട്ടർ സൈക്കിൾ സാഹസിക പ്രകടനത്തിനായി റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് വേരിയേന്റ് ആയ ക്ലാസിക്കും സ്റ്റാൻഡേടുമാണ് ഉപയോഗിക്കുന്നത്. പഴയ മോഡലാണ് ഇതുവരെ ഉപയോഗിച്ചിരുന്നത് ഇത്തവണ പുതിയ 40 ബുള്ളറ്റുകൾ ലഭിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ പുതിയ മോഡൽ ക്ലാസിക് 350–ലാണ് പ്രകടനം നടത്തിയത്. മോഡിഫിക്കേഷൻ വരുത്തിയതിനു ശേഷമാണ് ബൈക്കുകൾ പരേഡിനായി ഉപയോഗിച്ചത്. സിആർപിഎഫിനു പുറമേ അർധ സൈനിക വിഭാഗമായ സശസ്ത്ര സീമ ബലിൽ നിന്നുള്ള വനിതകളും സാഹസിക പ്രകടനത്തിൽ പങ്കെടുത്തു.
അഭ്യാസ പ്രകടനങ്ങള്‍ക്ക് നേതൃത്വം നൽകിയത് ബംഗാൾ സ്വദേശി അസിസ്റ്റന്റ് കമാന്റന്റ് സീമാ നാഗാണ്. കേന്ദ്ര സർക്കാരിൻ്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 2023-ൽ ന്യൂഡൽഹിയിൽ നിന്ന് ഛത്തിസ്ഗഡിലേക്ക് നടത്തിയ റൈഡ് 1848 കിലോ മീറ്റർ ദൂരം താണ്ടിയ ആ റൈഡിനു ശേഷമാണ് 2024–ലെ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്.
അന്ന് 10 പേരായിരുന്നു പരേഡിന്റെ ഭാഗമായത്, 5 റൈഡേഴ്സും 5 കോ റൈഡേഴ്സും. പരേഡിനു ശേഷം കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്കും 10,000 കിലോ മീറ്റർ ബൈക്ക് ഓടിച്ചു. ഫോഴ്സിൽ തന്നെ സ്വന്തമായി വനിതാ ബൈക്ക് ടീമുള്ളത് സിആർപിഎഫിനു മാത്രമാണന്ന് ജിൻസി പറഞ്ഞു.
മറ്റു അർധ സൈനിക വിഭാഗങ്ങൾക്ക് ബൈക്ക് ടീം ഉണ്ടെങ്കിലും പുരുഷന്മാർ മാത്രമുള്ളതും മിക്സ്ഡുമൊക്കെയാണ്. ഭാരതത്തിന്റെ നാരി ശക്തി ഉയരങ്ങളിലേക്ക് കുതിക്കുന്നു. 2021 ലാണ് ജീൻസി സി ആർ പി എഫിൽ സെലക്ടാവുന്നത് തുടർന്ന് ഒരു വർഷം പള്ളിപ്പുറത്തെ ക്യാമ്പിൽ ട്രൈനിങ്ങിന് ശേഷമാണ് സേനയിൽ നിയമനം കിട്ടുന്നത്.
700 വനിതാ സൈനികരിൽ ഒന്നാമതായി ട്രൈനിംഗ് പൂർത്തിയാക്കിയോടെയാണ് പാരാമിൽ ട്രി വുമൺ കമാൻഡോ ആയി നിയമനം ലഭിച്ചത്.
Jinsi, a native of Nadapuram Kuruvantheri, is part of the adventurous motor team Yashaswini.



































_(17).jpeg)






