പുറമേരി:[nadapuram.truevisionnews.com] എസ്.വി. എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് ശ്രദ്ധേയമായി. കുട്ടികളിൽ സാമൂഹിക ബോധവും ഒത്തൊരുമയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസു മാത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനേജർ കെ.കെ. മൊയ്‌തു മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് പുറമേരി, പി.ടി.എ പ്രസിഡന്റ് റഷീദ് താജ്‌മഹൽ എന്നിവർ സംസാരിച്ചു.
കൂടാതെ സ്കൂൾ പ്രധാനാധ്യാപിക എൻ.പി. റാഷിദ, സമീറ കൂട്ടായി, പി. അബ്ദുല്ലത്തീഫ്, വി.പി. ആർ. വെള്ളൂർ, കെ.പി. അമീർ, എൻ.കെ. റംഷീന, അനുശ്രീ അശോക്, ഒ. നിധിഷ, കെ.ടി.കെ. റഹീന എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
ക്യാമ്പിന്റെ ഭാഗമായി നടന്ന വിവിധ ക്ലാസുകൾക്ക് റഷീദ് കൊടിയുറ, ഷംസീർ കേളോത്ത് എന്നിവർ നേതൃത്വം നൽകി. സഫീർ നാദാപുരം അവതരിപ്പിച്ച 'പാട്ടും പറച്ചിലും' പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി.
Cohabitation camp organized



























_(17).jpeg)






