തൂണേരി: [nadapuram.truevisionnews.com] സാക്ഷരതാമിഷൻ തൂണേരി തുല്യതാ പഠന കേന്ദ്രത്തിന്റെയും റെയിസ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജനപ്രതിനിധികളെ ആദരിക്കുന്നതിന് വിജയോത്സവം സംഘടിപ്പിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീമ വളളിൽ അദ്ധ്യക്ഷയായി. ചടങ്ങിൽ മുൻ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.പി. ഗവാസ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ.പി പ്രദീഷ് , വൈസ് പ്രസിഡൻറ് രമ വള്ളിൽ, എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോപാലൻ മാസ്റ്റർ, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ എം കെ, പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീലത പി, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രീത പി എസ് വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ, ബ്ലോക്ക് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ രമ മഠപ്പള്ളി,ചെക്യാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വസന്ത കെ എന്നിവരെയും തുല്യതാ പഠിതാക്കളിൽ നിന്ന് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കെ.പി കുമാരൻ, ബീന കെ.വി , അലിമത്ത് എൻ.കെ, ചന്ദ്രി വി.കെ, അജിത ടി. ആത്തിക്ക മുഹമ്മദ്, അനിത പി.പി, ബീന കല്ലിൽ എന്നിവരെയു ആദരിച്ചു.
ഇക്കഴിഞ്ഞ സാക്ഷരതാ മിഷൻ ഹയർ സെക്കണ്ടറി തുല്യത വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കെ പി അശോകൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി വി കെ വിനു നന്ദിയും പറഞ്ഞു.
Literacy Mission honours public representatives











































