നാദാപുരം: (nadapuramnews.com) വിഭജന ചിന്തയും, അശാസ്ത്രീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ ചോദ്യങ്ങളുയർത്തി പരിഷത്ത് പദയാത്ര നാദാപുരം മേഖലയിൽ പര്യടനം ആരംഭിച്ചു. പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്ന സന്ദേശമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖലയിൽ നടത്തുന്ന പദയാത്ര കല്ലാച്ചിയിൽ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ ടി രാധാകൃഷ്ണൻ മാസ്റ്റർ സി എച്ച് ബാലകൃഷ്ണന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഒന്നാം ദിവസമായ വെള്ളിയാഴ്ച മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും , സി പി എം നേതാവുമായ സി. എച്ച് ബാലകൃഷ്ണൻ ജാഥാ ക്യാപ്റ്റൻ ആയി. ആദ്യ ദിവസം വാണിമേലിലെ പരപ്പുപാറയിൽ നിന്ന് തുടങ്ങി കുറുവന്തേരിയിൽ ജാഥ അവസാനിച്ചു രണ്ടാം ദിനമായ ശനിയാഴ്ച ( ഡിസംബർ 16 ) പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിലക്ഷ്മി ജാഥാ ക്യാപ്റ്റനാകും. ഇരിങ്ങണ്ണൂരിൽ നിന്ന് തുടങ്ങുന്ന ജാഥ തണ്ണീർ പന്തലിൽ അവസാനിക്കും. മൂന്നാം ദിവസമായ ഞായറാഴ്ച ( ഡിസംബർ 17 ) നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് നേതാവുമായ കെ.എം രഘുനാഥ് ജാഥാ ക്യാപ്റ്റനാകും.
കുമ്മങ്കോട് നിന്ന് തുടങ്ങുന്ന ജാഥ അരൂരിൽ സമാപിക്കും . കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും . ബി മധു മുഖ്യ പ്രഭാഷണം നടത്തും സ്വീകരണ കേന്ദ്രങ്ങളിൽ ഇടി വത്സലൻ അവതരിപ്പിക്കുന്ന ഏക പാത്ര നാടകവും അരങ്ങേറും പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് എം പ്രീതയാണ് ജാഥയുടെ വൈസ് ക്യാപ്റ്റനാണ്. പരിഷത്ത് ജില്ലാ കമ്മറ്റിയംഗം വി കെ ചന്ദ്രൻ മാസ്റ്റർ, എകെ പീതാംബരൻ മാസ്റ്റർ , കെ ചന്തു മാസ്റ്റർ , മേഖല പ്രസിഡണ്ട് പി കെ അശോകൻ എന്നിവർ നേതൃത്വം നൽകുന്നു. മേഖല സെക്രട്ടറി ശശിധരൻ മാസ്റ്റർ ജാഥാ മാനേജറും , അനിൽകുമാർ പേരടി കോഡിനേറ്ററുമാണ്
#Scientific #consciousness #must #grow #build #newIndia #ParishathJatha #started #tour #Nadapuram.



































.jpeg)





