#sargalaya | കരകൗശല മേള; കോക്കനട്ട് ഷെൽ ഉപയോഗിച്ച് ശില്പങ്ങൾ ഒരുക്കി ശ്രദ്ധ നേടി തമിഴ്നാട് സ്വദേശി

#sargalaya | കരകൗശല മേള; കോക്കനട്ട് ഷെൽ ഉപയോഗിച്ച് ശില്പങ്ങൾ ഒരുക്കി ശ്രദ്ധ നേടി തമിഴ്നാട് സ്വദേശി
Dec 28, 2023 04:14 PM | By Kavya N

ഇരിങ്ങൽ : (nadapuramnews.com) കരകൗശല നിർമ്മാണത്തിൽ കേരളത്തിന് സമ്പന്നമായ പാരമ്പര്യമുണ്ട്. തലമുറകളായി ഈ കരകൗശല നിർമ്മാണ വിദ്യകൾ മുന്നോട്ട് കൊണ്ടുപോകുന്നുമുണ്ട്. എന്നാൽ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയിൽ കോക്കനട്ട് ഷെൽ ഉപയോഗിച്ച് ശില്പങ്ങൾ ഒരുക്കി ശ്രദ്ധേയമാവുകയാണ് ഈ തമിഴ്നാട് തഞ്ചാവൂർ സ്വദേശിയായ ഈ കലാകാരൻ. സ്റ്റോൾ നമ്പർ 13 ഒരു പ്രത്യേക ആകർഷണം തന്നെയാണ്. പൂക്കൾകൊണ്ടും അലങ്കാര വസ്തുക്കൾ കൊണ്ടും ഫ്രെമുകൾ കൊണ്ടും സ്റ്റോൾ കാഴചക്കാരുടെ ശ്രദ്ധ ആകർഷിക്കുകയാണ്.

തേങ്ങയുടെയും കൊപ്രയുടെയും ഇളനീർ കരിക്കിനെയുമെല്ലാം തന്നെ ഉപയോഗപ്പെടുത്തി വ്യത്യസ്തതരം സൃഷടികൾ ഒരുക്കിയാണ് ഇവർ സർഗാലയ വേദിയിൽ എത്തിയിരിക്കുന്നത്. പ്രധാനമായും ഇത്തരം ഫ്രെമുകൾക്കും അതിനുള്ളിലെ ചിത്ര പണികൾക്കും നാച്ചുറൽ കളറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഭംഗി അനുസരിച്ച് ആവശ്യാനുസരണം കളറുകൾ ഉപയോഗിക്കും. നിർമിക്കുന്ന വസ്തുക്കളൊന്നും തന്നെ യന്ത്രമുപയോഗിച്ചുള്ളതല്ല എന്നതാണ് മറ്റൊരു പ്രത്യേകത.

രൂപഭംഗിക്കനുസരിച്ച് ചിരട്ടയെ മുറിച്ചെടുത്ത് പശ കൊണ്ട് ഒട്ടിച്ചാണ് ഓരോ ശില്പങ്ങളും നിർമിക്കുന്നത്. ഫ്രെമുകളുടെ വലുപ്പമനുസരിച്ച് നിർമ്മാണത്തിനും സമയമെടുക്കും എന്ന് അദ്ദേഹം പറയുന്നു. ചിരട്ടയിൽ നിർമ്മിച്ച ശില്പങ്ങളുമായി കാലം മാറുന്നതനുസരിച്ച് വൈവിധ്യവൽക്കരണത്തിലൂടെ തന്റെ ഉപജീവന മാർഗവുമായി മുന്നോട്ട് പോവുകയാണ് ഈ കലാകാരൻ. മദനി ഉസ്താദ് അഹമ്മദ് ബാഖവി കബീർ റഹ്മാനി എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ജീവകാരുണ്യ പ്രവർത്തകൾ സജേഷ് സി ടി കെ അനുമോദനവും കേരള ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ കോയ കാപ്പാട്ടും ടീമും അവതരിപ്പിക്കുന്ന ഇശൽ രാവും ഉണ്ടാക്കുമെന്ന് സേനഹതീരം കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.

#CraftFair #native #TamilNadu #gained #attention #preparing #sculptures #using #coconutshell

Next TV

Related Stories
വിജയോത്സവം; സാക്ഷരതാമിഷൻ ജനപ്രതിനിധികളെ ആദരിച്ചു

Jan 26, 2026 02:21 PM

വിജയോത്സവം; സാക്ഷരതാമിഷൻ ജനപ്രതിനിധികളെ ആദരിച്ചു

സാക്ഷരതാമിഷൻ ജനപ്രതിനിധികളെ...

Read More >>
നാടിൻ്റെ താരങ്ങൾ; വാണിമേലിൻ്റെ അഭിമാനം ഉയർത്തി ചന്ദ്രനും അഷറഫും

Jan 26, 2026 10:38 AM

നാടിൻ്റെ താരങ്ങൾ; വാണിമേലിൻ്റെ അഭിമാനം ഉയർത്തി ചന്ദ്രനും അഷറഫും

വാണിമേൽ സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു...

Read More >>
Top Stories










News Roundup