#award| ചലച്ചിത്ര ഗാന രചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം എ കെ രഞ്ജിത്തിന്

#award| ചലച്ചിത്ര ഗാന രചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം എ കെ രഞ്ജിത്തിന്
Apr 15, 2024 07:14 PM | By Meghababu

നാദാപുരം : (nadapuramnews.in)നവോത്ഥാന കലാസാഹിത്യ സംസ്കൃതി മാസികയും ഡെമോക്രാറ്റിക് ഫിലിം ആലപ്പുഴയും നൽകുന്ന സിനിമാ ഗാനരചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്തിന്.

2024 മെയ് 19ന് മലപ്പുറം തിരൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. എസ്കലേറ്റർ, സമവാക്യങ്ങൾ എന്നീ രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യൂണിവേഴ്സിറ്റി,സ്കൂൾ കലോത്സവങ്ങൾക്കായി ഗാന രചന നിർവ്വഹിക്കുന്ന രഞ്ജിത്ത് ആകാശവാണി കോഴിക്കോട് നിലയത്തിനായി ലളിതഗാനങ്ങൾ, ഉത്സവ ഗാനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.ദലമർമ്മരം, ശോശന്നപ്പൂക്കൾ, കലോത്സവ ഗാനങ്ങൾ ഉൾപ്പെടെ നിരവധി സംഗീത ആൽബങ്ങൾക്ക് ഗാനരചന നിർവഹിച്ചു.

ചൂട്ട് എന്ന സിനിമയ്ക്ക് വേണ്ടി ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഉദയമരുളും അരുണ കിരണം, മഴയുറങ്ങാത്ത രാത്രി എന്നീ ഗാനങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. കർണാടക സംഗീതം വായ്പാട്ടിൽ ചെന്നൈ ഗവൺമെന്റിന്റെ എം ജി ടി ഇ ഹയർ ഗ്രേഡ് നേടിയിട്ടുണ്ട്.

സർഗ ശ്രേഷ്ഠ പുരസ്കാരം നേടിയ രഞ്ജിത്ത് നാദാപുരം പേരോട് എം.ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. പുറമേരി മുതുവടത്തൂർ സ്വദേശി.

#DrishyaPournami #Award #Film #Song #Composition #AKRanjith

Next TV

Related Stories
ഫയലിൽ സ്വീകരിച്ചു; നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ കേസ്

Jan 22, 2026 10:38 PM

ഫയലിൽ സ്വീകരിച്ചു; നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ കേസ്

ഫയലിൽ സ്വീകരിച്ചു നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ...

Read More >>
യുഡിഎഫ് പുതുയുഗയാത്ര: നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം ശനിയാഴ്ച്ച

Jan 22, 2026 10:32 PM

യുഡിഎഫ് പുതുയുഗയാത്ര: നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം ശനിയാഴ്ച്ച

യുഡിഎഫ് പുതുയുഗയാത്ര നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം...

Read More >>
ഒർമ്മ പൂക്കൾ ;രക്തസാക്ഷി സി കെ ഷിബിന്  നാടിന്റെ സ്മരണാഞ്ജലി

Jan 22, 2026 10:18 PM

ഒർമ്മ പൂക്കൾ ;രക്തസാക്ഷി സി കെ ഷിബിന് നാടിന്റെ സ്മരണാഞ്ജലി

രക്തസാക്ഷി സി കെ ഷിബിന് നാടിന്റെ സ്മരണാഞ്ജലി...

Read More >>
പുറമേരി പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

Jan 22, 2026 07:54 PM

പുറമേരി പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

പുറമേരി പഞ്ചായത്ത് വയോജന...

Read More >>
Top Stories










News Roundup






Entertainment News