ഒർമ്മ പൂക്കൾ ;രക്തസാക്ഷി സി കെ ഷിബിന് നാടിന്റെ സ്മരണാഞ്ജലി

ഒർമ്മ പൂക്കൾ ;രക്തസാക്ഷി സി കെ ഷിബിന്  നാടിന്റെ സ്മരണാഞ്ജലി
Jan 22, 2026 10:18 PM | By Kezia Baby

നാദാപുരം : (https://nadapuram.truevisionnews.com/)വെളളൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി കെ ഷിബിൻ്റെ പതിനൊന്നാം രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐഎം ആഭിഖ്യത്തിൽ ആചരിച്ചു.രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പ്പ ചക്രസമർപ്പണം,പുഷ്പാർച്ചന,പതാക ഉയർത്തൽ ,സംഘടിപ്പിച്ചു. രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, ഏരിയ സെക്രട്ടറി എ മോഹൻദാസ്,വെള്ളൂർ ലോക്കൽ സെക്രട്ടറി സി കെ അരവിന്ദാക്ഷൻ എന്നിവർ പുഷ്പ്പചക്രം സമർപ്പിച്ചു.നെല്ലിയേരി ബാലൻ പതാക ഉയർത്തി.

വെള്ളൂരിലെ രക്തസാക്ഷി മണ്ഡപത്തിന് സമീപം ചേർന്ന അനുസ്മരണ യോഗത്തിൽ കനവത്ത് രവി അധ്യക്ഷനായി.പി മോഹനൻ,വി വസീഫ് എന്നിവർ സംസാരിച്ചു.സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു വി പി കുഞ്ഞികൃഷ്ണൻ,

ഡിവൈഎഫ്ഐ നേതാക്കളായ പി സി ഷൈജു,എൽ ജി ലിജീഷ് ,കെ അരുൺ,ദിപു പ്രേംനാഥ്,കെം എം നീനു എന്നിവർ പങ്കെടുത്തു.വൈകീട്ട് പ്രകടനവും പൊതുസമ്മേളനം ചേർന്നു.സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു.ടി പി രഞ്ജിത്ത്

അധ്യക്ഷനായി.എ മോഹൻദാസ്,കൂടത്താംകണ്ടി സുരേഷ്,ടി വി ഗോപാലൻ,നെല്ലിയേരി ബാലൻ എന്നിവർ സംസാരിച്ചു.സി കെ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ഷിബിൻ്റെ അച്ഛൻ സി കെ ഭാസ്കരൻ പങ്കെടുത്തു.



Nation pays tribute to martyr CK Shibin

Next TV

Related Stories
ഫയലിൽ സ്വീകരിച്ചു; നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ കേസ്

Jan 22, 2026 10:38 PM

ഫയലിൽ സ്വീകരിച്ചു; നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ കേസ്

ഫയലിൽ സ്വീകരിച്ചു നാദാപുരത്തെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയിൽ...

Read More >>
യുഡിഎഫ് പുതുയുഗയാത്ര: നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം ശനിയാഴ്ച്ച

Jan 22, 2026 10:32 PM

യുഡിഎഫ് പുതുയുഗയാത്ര: നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം ശനിയാഴ്ച്ച

യുഡിഎഫ് പുതുയുഗയാത്ര നാദാപുരം മണ്ഡലം സ്വാഗത സംഘം രൂപീകരണം...

Read More >>
പുറമേരി പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

Jan 22, 2026 07:54 PM

പുറമേരി പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

പുറമേരി പഞ്ചായത്ത് വയോജന...

Read More >>
Top Stories










News Roundup






Entertainment News