പുറമേരി: ( https://nadapuram.truevisionnews.com/) പുറമേരി പഞ്ചായത്ത് വയോജന സംഗമം വിലാതപുരം ഫെബിനാ ഗാർഡനിൽ സംഘടിപ്പിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീലത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് സബീദ കേളോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും മുതിർന്ന പൗരന്മാർ പങ്കെടുത്ത സംഗമത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങും നടന്നു.
മാനസികാരോഗ്യം, ശാരീരിക ആരോഗ്യം, സാമൂഹിക ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ സംസാരിച്ചു. വയോജനങ്ങളുടെ കലാപരിപാടികൾ സംഗമത്തെ ശ്രദ്ധേയമാക്കി. സുധൻ കൈവേലി നയിച്ച ഗാനമേള പരിപാടിക്ക് മാറ്റ് കൂട്ടി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അലിമത്ത് നീലഞ്ചേരികണ്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജയൻ പുതിയോട്ടിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷംസു മഠത്തിൽ, വാർഡ് മെമ്പർമാരായ ടി. സുധീഷ്, കെഎം സമീർ മാസ്റ്റർ, ബീന കല്ലിൽ, കെ.സജീവൻ മാസ്റ്റർ, ലിബിഷ പനബ്ര, നാണു പുളിയനാണ്ടിയിൽ, എം.കെ. ജെൽഷി , പി.കെ.ഷാഹിന, എം.വി.ഷിജി, പി.സുരേഷ് ബാബു, പഞ്ചായത്ത് അസി സെക്രട്ടറി ടി.പ്രേമാനന്ദൻ, സ്വപ്ന, ഫസ്‌ലി എന്നിവർ സംസാരിച്ചു.
Athurugiriya Panchayat Senior Citizens' Meeting



































