വാണിമേൽ: [nadapuram.truevisionnews.com] മലയോര മേഖലയിലെ പ്രധാന പാതയായ ചിറ്റാരികണ്ടി വാതുക്കൽ റോഡിന്റെ നവീകരണ പ്രവൃത്തികൾ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും ആരംഭിച്ചില്ല.
കഴിഞ്ഞ ഒക്ടോബർ 23-നാണ് മന്ത്രി ഒ.ആർ. കേളു പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. മുൻപ് പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്ന കാലത്ത് തുക അനുവദിച്ചെങ്കിലും കരാറുകാരൻ പണി പൂർത്തിയാക്കാതെ മടങ്ങിയിരുന്നു.
റോഡ് പണി അടിയന്തരമായി തുടങ്ങാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.സി. അനീഷ് വ്യക്തമാക്കി. അതേസമയം, പത്ത് ദിവസത്തിനുള്ളിൽ റോഡ് പണി ആരംഭിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എയുടെ ഓഫീസ് അറിയിച്ചു.
Chittarikandi Vathukkal road renovation work has not started











































