നാദാപുരം: [nadapuram.truevisionnews.com] കെ.പി.സി.സി മെമ്പറും നാദാപുരം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന പി ആർ പത്മനാഭൻ അടിയോടിയുടെ പത്തൊമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.
വളയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കല്ലുനിരയിൽ സംഘടിപ്പിച്ച അനുസ്മരണപരിപാടികൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു .നാദാപുരം മേഖലയിൽ സമാധാനം നിലനിർത്തുന്നതിൽ പി ആർ സുപ്രധാന ഇടപെടലുകൾ നടത്തിയതായി മോഹനൻ പാറക്കടവ് അനുസ്മരിച്ചു.
മണ്ഡലം പ്രസിഡണ്ട് കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി കെ ശങ്കരൻ ,കെ.കൃഷ്ണൻ ,രവീഷ് വളയം വി.കെ ഗോവിന്ദൻ സുനിൽ കാവുന്തറ, പി പത്മനാഭൻ കെ വിജയൻ ,ടി ഇ കൃഷ്ണകുമാർ ,സി രാജൻ , നാണു തയ്യിൽ , വരുൺ ദാസ് , കെ സുകുമാരൻ , ടി രാമചന്ദ്രൻ,കെ.വി സുകുമാരൻ ,കെ.എൻ, ബാലഗോപാലൻ, ടി.പി കേളപ്പൻ , സി എച്ച് ബാബുരാജ്, സി കെ നാരായണൻ , കെ വി കുമാരൻ , പടിക്കൽ അബ്ദുല്ല,എം കെ കുഞ്ഞികൃഷ്ണൻ ടി പി കേളു എന്നിവർ പ്രസംഗിച്ചു.
Commemoration of P.R. Padmanabhan's beating











































