നാദാപുരം: [nadapuram.truevisionnews.com] തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമർനാഥ് നമ്പ്യാർ.
പങ്കെടുത്ത ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, അഷ്ടപദി എന്നീ മൂന്ന് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഈ പ്രതിഭ തിളങ്ങിയത്. ചെറുപ്പത്തിലേ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ച അമർനാഥ് എൽ.പി, യു.പി തലങ്ങളിലും കലോത്സവ വിജയിയായിരുന്നു.
നാദാപുരം മിഥില സംഗീത വിദ്യാലയത്തിലെ നിഷാന്ത് മാസ്റ്ററുടെ ശിക്ഷണത്തിലാണ് സംഗീതം അഭ്യസിക്കുന്നത്. അരൂർ യു.പി സ്കൂൾ പ്രധാനാധ്യാപകൻ എൽ.ആർ സജിലാലിന്റെയും അധ്യാപിക പ്രിയയുടെയും മകനാണ്.
Amarnath Nambiar writes a success story at the state arts festival











































