#Tendersinvited | ടെൻഡർ ക്ഷണിച്ചു; വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി നവീകരിക്കുന്നു

#Tendersinvited | ടെൻഡർ ക്ഷണിച്ചു; വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറി നവീകരിക്കുന്നു
Apr 29, 2024 06:37 PM | By Aparna NV

നാദാപുരം : (nadapuram.truevisionnews.com) വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ടെൻഡർ ക്ഷണിച്ചു.

ടെൻഡർ ഫോം സമർപ്പിക്കുന്ന കവറിനു പുറത്ത് 'വളയം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ' എന്ന് രേഖപ്പെടുത്തി മെഡിക്കൽ ഓഫീസർ, സി എച്ച് സി വളയം എന്ന വിലാസത്തിൽ ആണ് നൽകേണ്ടത്.

ടെൻഡറിൽ ഓരോ ഇനങ്ങൾക്കും നിയമാനുസൃത നികുതി അടക്കമുള്ള യൂണിറ്റ് തുക രേഖപ്പെടുത്തണം. ടെൻഡർ ആരംഭിക്കുന്ന തീയതി മെയ് ഒന്നാണ്. അന്നേ ദിവസം ഉച്ച രണ്ടുമണി മുതൽ ടെൻഡർ ഫോം വിതരണം ചെയ്തു തുടങ്ങും.

ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി മെയ് 20 ഉച്ച രണ്ട് മണി. അന്നേദിവസം 2.30ന് ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ വളയം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഓഫീസുമായി ബന്ധപ്പെടാം.

ഫോൺ: 0496-2460370

#Tenders #invited; #Upgrading #laboratory #Valayam #Social #Health #Centre

Next TV

Related Stories
Top Stories










Entertainment News