നാദാപുരം: [nadapuram.truevisionnews.com] തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കിയ 'അക്ഷരോന്നതി' പദ്ധതിയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചതിന് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എൻ.എസ്.എസ് യൂണിറ്റ് പുരസ്കാരത്തിന് അർഹരായി.
ജില്ലയിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ 'വായനയിലൂടെ ഉന്നതിയിലേക്ക്' എന്ന സന്ദേശവുമായാണ് പദ്ധതി നടപ്പിലാക്കിയത്.
മന്ത്രി എ.കെ. ശശീന്ദ്രനിൽ നിന്നും എൻ.എസ്.എസ് വളന്റിയർ ഹംന പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, പ്രോഗ്രാം ഓഫീസർ പി.പി. റംഷിദ്, വളന്റിയർമാരായ റന്ന, ഇമ്രാൻ, അസീം എന്നിവർ പങ്കെടുത്തു.
Puliyaw National College NSS Unit receives award









































