നാദാപുരം: [nadapuram.truevisionnews.com] വെള്ളൂരിലെ സിപിഐ എം പ്രവർത്തകൻ സി കെ ഷിബിന്റെ പതിനൊന്നാം രക്തസാക്ഷി ദിനം സിപിഐ എം നേതൃത്വത്തിൽ ഇന്ന് ആചരിക്കും. രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ, പുഷ്‌പചക്ര സമർപ്പണം, പ്രകടനം, പൊതു സമ്മേളനം എന്നിവയുണ്ടാകും.
രാവിലെ ഏഴിന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് പൊതുസമ്മേളനം സി പിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
CK Shibin Martyr's Day










































