പുറമേരി: [nadapuram.truevisionnews.com] പുറമേരി ഗ്രന്ഥാലയം ആൻഡ് കലാവേദിയുടെ കീഴിൽ ആരംഭിച്ച ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. സുബിന അധ്യക്ഷത വഹിച്ചു.
എം.ബി. ഗോപാലൻ പദ്ധതി വിശദീകരിക്കുകയും ഡോ. എസ്. അജയ് വിഷ്ണു ക്ലാസ് എടുക്കുകയും ചെയ്തു. കിടപ്പുരോഗികൾക്ക് ആവശ്യമായ കട്ടിൽ, വീൽചെയർ എന്നിവ വാങ്ങുന്നതിനുള്ള ധനസഹായം ബിന്ദു പുതിയോട്ടിൽ, എം.സി. രാജൻ എന്നിവർ ചടങ്ങിൽ കൈമാറി.
പരിപാടിയിൽ രമ മടപ്പള്ളി, എം. രാജൻ, കെ. സഞ്ജീവൻ, ഷംസു മഠത്തിൽ, പി. സുരേഷ്, കെ.ടി.കെ. ബാലകൃഷ്ണൻ, മുഹമ്മദ് പുറമേരി, എൻ.കെ. രാജഗോപാൽ, മുകുന്ദൻ ഗുരുക്കൾ, സജീവൻ എടക്കുടി, ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Inauguration of the Athurugiriya Library Charitable Society









































