#arrested|17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ സ്വദേശിയായ പ്രതി അറസ്റ്റിൽ

#arrested|17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ സ്വദേശിയായ പ്രതി അറസ്റ്റിൽ
May 10, 2024 06:10 PM | By Meghababu

 നാദാപുരം: (nadapuram.truevisionnews.com)മോഷണ കേസിൽ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ 17 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ.

ചെക്യാട് സ്വദേശി പാറച്ചാലിൽ കബീറിനെയാണ് (43) വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 2002ൽ ചെക്യാട് പുളിയാവിൽ വീട്ടമ്മയെ ആക്രമിച്ചു പരുക്കേൽപ്പിച്ച് സ്വർണ്ണക്കമ്മൽ കവർന്ന കേസിൽ കബീറിനു രണ്ടര വർഷം തടവും പിഴയും നാദാപുരം കോടതി വിധിച്ചിരുന്നു.

ഇതിനു പിന്നാലെ കബീർ ഒളിവിൽ പോകുകയായിരുന്നു. ബുധൻ രാത്രി കബീർ നിട്ടൂരിലെ അമ്മവീട്ടിൽ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം പ്രതിയെ വളയുകയായിരുന്നു.

പൊലീസിനെകണ്ട് വീട്ടിൽനിന്നിറങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ച കബീറിനെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്. സംസ്ഥാനത്ത് ഒൻപതു പൊലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി, ലഹരി മരുന്ന് കടത്ത് തുടങ്ങി പത്തൊൻപതോളം കേസുകളിൽ കബീർ പ്രതിയാണെന്നു പൊലീസ് അറിയിച്ചു.

#native #Nadapuram, #eluding #police #17 years, #arrested

Next TV

Related Stories
അക്ഷരോന്നതി പദ്ധതി: പുളിയാവ് നാഷണൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന് പുരസ്കാരം

Jan 22, 2026 11:14 AM

അക്ഷരോന്നതി പദ്ധതി: പുളിയാവ് നാഷണൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന് പുരസ്കാരം

പുളിയാവ് നാഷണൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്...

Read More >>
Top Stories










News Roundup






Entertainment News