തൂണേരി: (nadapuram.truevisionnews.com) വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്വീകരിച്ച വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
എൽ ഡി എഫ് തൂണേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ നടന്ന ബഹുജന കൂട്ടായ്മ സി പി ഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു.
സി പി ഐ ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു. ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ഇ പി ദാമോദരൻ മാസ്ററർ, നെല്ലിയേരി ബാലൻ, സമദ് നരിപ്പറ്റ, പി എം ജോസഫ് മാസ്ററർ, കനവത്ത് രവി, പി എം നാണു, വിമൽ കുമാർ കണ്ണങ്കൈ, സി കെ അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
#UDF's #Communal #Propaganda #LDF #conducted #mass #mobilization









































