#Readingday | വായനാ ദിനം : നാദാപുരം ഗവ യു പി സ്‌കൂൾ സന്ദേശ യാത്ര നടത്തി

#Readingday | വായനാ ദിനം : നാദാപുരം ഗവ യു പി സ്‌കൂൾ സന്ദേശ യാത്ര നടത്തി
Jun 19, 2024 07:14 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) വായനദിനത്തോടനുബന്ധിച്ച് നാദാപുരം ഗവഃ യു പി സ്‌കൂൾ വിദ്യാർഥികൾ വായനാ സന്ദേശയാത്ര നടത്തി .

'നാട്ടുവായന'എന്ന പേരിൽ വായനയുടെപ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്നലക്ഷ്യത്തോടെ സ്കൂളില്‍നിന്നാരംഭിച്ച സന്ദേശയാത്ര വാര്‍ഡ്മെമ്പര്‍ കണേക്കല്‍ അബ്ബാസ് ഫ്ലാഗ് ഓഫ് ചെയ്തു.

പി.ടി.എ.പ്രസിഡന്റ് സി.കെ.നാസര്‍ അധ്യക്ഷത വഹിച്ചു . ഹെഡ്മാസ്റ്റര്‍ കെ.കെ.രമേശന്‍,അധ്യാപകരായ ടി.വി.കുഞ്ഞബ്ദുള്ള വി.ഗീത,ഇ.ബഷീര്‍ എം.വി.സുധാരത്നം തുടങ്ങിയവര്‍ സംസാരിച്ചു .സ്കൂളിലെ അധ്യാപകനായ അഷ്റഫ്മാസ്റ്ററുടെ മാജിക്ഷോയും അരങ്ങേറി.

#Reading #Day: #Nadapuram #Govt. #UP #conducted #School #Message #Yatra

Next TV

Related Stories
Top Stories