#Ramadan | റമളാനിൽ വിരുന്നൊരുക്കിയ മ്മളെ നാദാപുരം ടീം ട്രാഫിക് പൊലീസിന് കുടകൾ നൽകി

 #Ramadan | റമളാനിൽ വിരുന്നൊരുക്കിയ മ്മളെ നാദാപുരം ടീം ട്രാഫിക് പൊലീസിന് കുടകൾ നൽകി
Jul 5, 2024 07:15 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) നാദാപുരം ആവോലത്ത് യുവ സംരംഭകർ നടത്തിയ റമളാൻ നൈറ്റ് സ്ട്രീറ്റിന്റെ ഭാഗമായി നാദാപുരം ട്രാഫിക് പൊലീസിന് കുടകൾ നൽകി. പേമാരിയിലും, കൊടും വേനലിലും കല്ലാച്ചി, നാദാപുരം ടൗണുകളിൽ ഗതാഗത നിയന്ത്രണം നടത്തുന്ന നാദാപുരം ട്രാഫിക് യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥരുടെയും, ഹോം ഗാർഡിന്റെയും സേവനം വിലമതിക്കാനാകാത്തതാണ്.

നാടിന് വേണ്ടി സേവനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കിന്നതിലൂടെ പൊതു സമൂഹത്തിൽ ആദരവ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണെന്ന് യുവ സംരംഭകർ പറഞ്ഞു. മ്മളെ നാദാപുരം മാനേജിങ് പാർട്ണർ ഹംറാസ് കുന്നോത്ത് നാദാപുരം എസ് ഐ എസ് ശ്രീജിത്തിന് കുടകൾ കൈമാറി.

ട്രാഫിക് എസ് ഐ സുരേഷ് ബാബു, പി ആർ ഒ സൈനക്ക്, ഇ ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, ശരീഫ്, അൻസാർ ഓറിയോൺ, പി ടി കെ മുഹമ്മദ് സംബന്ധിച്ചു. പടം; മ്മളെ നാദാപുരം ടീം നാദാപുരം ട്രാഫിക് പോലീസ് യൂണിറ്റിലേക്ക് നൽകുന്ന കുടകൾ എസ് ഐ ശ്രീജിത്ത് ഏറ്റു വാങ്ങുന്നു.

#Mmale #Nadapuram #team #gave #umbrellas #traffic #police #prepared #feast #Ramadan

Next TV

Related Stories
Top Stories










News Roundup