അരൂർ : (nadapuram.truevisionnews.com)മഴ ശക്തമായതോടെ റോഡിൽ വലിയ തോതിൽ വെള്ളം ഉയർന്നതോടെ പുറമേരി, വേളം പഞ്ചായത്തുകളിലെ ചില ഭാഗങ്ങൾ ഭാഗികമായി ഒറ്റപ്പെട്ട നിലയിലായി.
തുടർച്ചയായി അഞ്ചു ദിവസമായി വാഹനഗതാഗതം താറുമാറായി കിടക്കുകയാണ്. ബസ് സർവ്വീസ് പാട്ടേ നിലച്ചിട്ടും ഒരു സന്ദർശനം നടത്താൻ പോലും ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന് പ്രദേശവാസികളുടെ പരാതിപ്പെട്ടു.
കുളങ്ങരത്ത് - അരൂർ - തീക്കുനി റൂട്ടിലാണ് പല ഭാഗത്തായി റോഡിൽ വെള്ളം ഉയർന്നത്. പുറമേരി പഞ്ചായത്തിലെ അരൂർ ചന്തു വെച്ചുകണ്ടി താഴയും വേളം പഞ്ചായത്തിലെ എറുമ്പൻ കുനി മുതൽ തീക്കുനി വരെയുമാണ് വെള്ളമുയർന്നത്.
അരൂരിലെ യു.പി സ്കൂൾ , കോട്ട് മുക്ക് ഭാഗങ്ങളിൽ പുറമേരി പഞ്ചായത്ത് ഇടപെടൽ നടത്തിയത് നേരിയ ആശ്വാസമായി. മറ്റ് പല ഭാഗങ്ങളാലും വലിയ തോതിൽ വെള്ളമുയർന്നതിനാൽ കാൽ നടയാത്ര പോലും കഴിയുന്നില്ല.

വാഹനങ്ങളുടെ അഭാവം കടകളിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കാൻ പോലും കഴിയുന്നില്ല. ജീവനക്കാർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ ഉൾപ്പെടെ യുള്ളവർ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്.
ഇന്നലെ രാത്രി നിലച്ച വൈദ്യുതി ഇതുവരെ പുന:സ്ഥാപിക്കാനായിട്ടില്ല. റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് കോൺഗ്രസ് തീക്കുനി ടൗൺ കമ്മറ്റി ആവശ്യപ്പെട്ടു.
പി.കെ സുരേഷ് ബാബു, കെ.കെ പ്രദ്യുഹ്മനൻ, കെ രാജീവൻ, വി.കെ രാജീവൻ എന്നിവർ പ്രസംഗിച്ചു.
#The #misery #will #end #Traffic #Theekuni #Arur #route #remained #suspended #fifth #day











































