നാദാപുരം:(nadapuram.truevisionnews.com) തൂണേരി പഞ്ചായത്ത് അംഗമായ സിപിഎം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗത്തിനും മകൾക്കും നേരെ അക്രമം നടത്തിയ പ്രതി അറസ്റ്റിൽ.
കുമ്മങ്കോട് വരിക്കോളി സ്വദേശി ചാത്തൻ കുളങ്ങര മുഹമ്മദ് ഷാഫി ( 29 ) ആണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവർ കാനന്തേരി കൃഷ്ണൻ ( 49) , മകൾ അശ്വതി (22) എന്നിവർക്ക് നേരെയാണ് യുവാവ് അക്രമം നടത്തിയത്.
നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ തൂണേരിയിൽ പുതുതായി ആരംഭിച്ച സൂപ്പർമാർക്കറ്റിന് സമീപത്താണ് അക്രമം നടന്നത്.
ഓട്ടോ ഡ്രൈവറായ കൃഷ്ണൻ ഭാര്യക്കും മകൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കൃഷ്ണനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകളെയും മർദ്ദിച്ചത്.

ഗതാഗത തടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചതെന്ന് കൃഷ്ണൻ പറഞ്ഞു. മർദ്ദനമേറ്റ കൃഷ്ണനും മകളും നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
അക്രമത്തിൽ പ്രതിഷേധിച്ച് തൂണേരിയിൽ സംയുക്ത ഓട്ടോ തൊഴിലാളി നേതൃത്വത്തിൽ പണിമുടക്ക് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
#Attack #panchayat #member #daughter #accused #arrested











































