#Jaundice | മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തി

#Jaundice | മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തി
Sep 25, 2024 11:47 AM | By Adithya N P

നാദാപുരം: (nadapuram.truevisionnews.com) മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനം സജീവമായി.

വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപനങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തി.

പരപ്പുപാറ, ഭൂമിവാതുക്കൽ, ക്രസന്റ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, സ്‌കൂൾ പാചകപ്പുര എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.

ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ശുചിത്വം ഉറപ്പുവരുത്താൻ നിർദ്ദേശിച്ചു.മഞ്ഞപ്പിത്ത രോഗബാധ വ്യാപകമായ സാഹചര്യത്തിൽ ശുചിത്വ ശീലങ്ങൾ കർശനമായി പാലിക്കണമെന്നും രോഗബാധ ശ്രദ്ധയിൽപെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ അറിയിച്ചു.

ക്രസന്റ് സ്കൂൾ പരിസരത്ത് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ വില്പന നടത്തരുതെന്ന് നിർദ്ദേശിച്ചു. ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ, എംഎൽപി സ്കൂ‌ൾ ഭൂമിവാതുക്കൽ എന്നിവിടങ്ങളിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. ജൂനി: ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജയരാഘവൻ.പി. സതീഷ്. സി.പി, ചിഞ്ചു.കെ.എം, ദിവ്യ വർഗീസ് എന്നിവർ നൽകി.

#case #widespread #yellow #fever #inspection #awareness #conducted #various #places

Next TV

Related Stories
വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Jan 16, 2026 09:52 PM

വഴി തർക്കം; അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

അരൂരിൽ അയൽവാസിയുടെ അക്രമത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര...

Read More >>
Top Stories










News Roundup