നാദാപുരം: [nadapuram.truevisionnews.com] മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപിഐ തൂണേരി ലോക്കൽ കമ്മിറ്റി വെള്ളൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
സിപിഐ ജില്ലാ എക്സി: അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ പേര് പോലും ഭയപ്പെടുന്നവരാണ് രാജ്യം ഭരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
എം ടി കെ രജീഷ് അധ്യക്ഷത വഹിച്ചു. തൂണേരി ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ,സുരേന്ദ്രൻ തൂണേരി, ടി എം കുമാരൻ,ലിസി മുണ്ടക്കൽ, ഒ ബാബുരാജ്,കാട്ടിൽ ഭാസ്കരൻ, ഇ അരവിന്ദൻ, പ്രസംഗിച്ചു.
CPI protest crowd









































