#MuslimLeague | നാദാപുരം ഗവ: ആശുപത്രി നിയമനം ബ്ലോക്ക് പ്രസിഡണ്ടിൻ്റെ നടപടി ധിക്കാരപരം -മുസ്ലിം ലീഗ്

#MuslimLeague | നാദാപുരം ഗവ: ആശുപത്രി നിയമനം ബ്ലോക്ക്  പ്രസിഡണ്ടിൻ്റെ നടപടി ധിക്കാരപരം -മുസ്ലിം ലീഗ്
Oct 20, 2024 08:25 PM | By Jain Rosviya

പുറമേരി : (nadapuram.truevisionnews.com)നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ച നിലപാട് ധിക്കാരപരവും, നിയമ വിരുദ്ധവുമാണ്.

 ഏറെക്കാലം സേവനം ചെയ്തവർ എന്ന ഓമനപേരിട്ട് സ്വന്തക്കാരെ നിയമിക്കാൻ വഴി വിട്ട നീക്കങ്ങളാണ് നടന്നിട്ടുള്ളത്.

ഇതിൻ്റെ ഭാഗമായി നെഴ്സിംഗ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

നേരത്തെ നടത്തിയ ഇൻ്റർവ്യൂ റാങ്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ യോഗ്യരായവരെ ഉടൻ നിയമിച്ച് ആശുപത്രി പ്രവർത്തനം സുഖമായി മുന്നോട്ട് കൊണ്ടു പോകാൻ പ്രസിഡണ്ട്

തയ്യാറാകണമെന്ന് പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുന്നൊരുക്കം സ്പെഷ്യൽ കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടരി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

കെ. മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി. കുഞ്ഞമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സിക്രട്ടരി ഇൻ ചാർജ് വി.പി. കുഞ്ഞമ്മദ് മാസ്റ്റർ, പ്രൊഫ: ഇ.കെ. അഹമദ്, ആയിനി മൊയ്തു ഹാജി, എം.എ. ഗഫൂർ, പനയുള്ളകണ്ടി മജീദ്, ഹാരിസ് കിഴക്കയിൽ, ചിറയിൽ മൂസ ഹാജി, കെ.എം. സമീർ മാസ്റ്റർ, ഷംസു മഠത്തിൽ,വി.പി. നജീബ്, വി.പി. ഷക്കീൽ, സബീദ കേളോത്ത്, എൻ.കെ. അലിമത്ത് പ്രസംഗിച്ചു.

ജനറൽ സെക്രട്ടരി എ.പി. മുനീർ മാസ്റ്റർ സ്വാഗതവും സെക്രട്ടരി മുഹമ്മദ് പുറമേരി നന്ദിയും പറഞ്ഞു.


#Nadapuram #Govt #Block #President #action #hospital #appointment #defiant #MuslimLeague

Next TV

Related Stories
യു.ഡി.എഫ് ജനകീയ സമര സായാഹ്ന സംഗമം സംഘടിപ്പിച്ചു

Jan 15, 2026 10:51 PM

യു.ഡി.എഫ് ജനകീയ സമര സായാഹ്ന സംഗമം സംഘടിപ്പിച്ചു

യു.ഡി.എഫ് ജനകീയ സമര സായാഹ്ന സംഗമം...

Read More >>
എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

Jan 15, 2026 10:05 AM

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

എച്ച്.ഡി.എസ്. എംപ്ലോയീസ് യൂണിയൻ മെമ്പർഷിപ്പ്...

Read More >>
Top Stories