എടച്ചേരി:(https://nadapuram.truevisionnews.com/) മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന മോദി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ സമര സായാഹ്ന സംഗമം സംഘടിപ്പിച്ചു.
നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷനായി. ടി.കെ അഹമ്മദ്, എം.കെ പ്രേംദാസ്, കെ.പവിത്രൻ, ടി.കെ മോട്ടി, ശാഫി തറമ്മൽ, ബഷീർ എടച്ചേരി, പി.കെ മുഹമ്മദ്, ആർ.ടി ഉസ്മാൻ, സി.പവിത്രൻ, കെ.രമേശൻ, എം.സി.മോഹനൻ, സത്യൻ പയേത്ത് സംസാരിച്ചു.
The UDF organized a popular protest evening meeting









































