Featured

#wildboarattack | അരൂരിൽ വീണ്ടും കാട്ടുപന്നി അക്രമം; ഒരാൾക്ക് പരിക്ക്

News |
Nov 4, 2024 04:18 PM

അരൂർ ( നാദാപുരം ) : (nadapuram.truevisionnews.com) നാദാപുരം അരൂരിൽ കാട്ട് പന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു.

നടമ്മലിലെ ഷൈജുവിനാണ് പന്നിയുടെ ആക്രമത്തിൽ പരുക്കേറ്റത് .

വീട്ടിൽ നിന്ന് ഇന്ന് രാവിലെ ഗ്രാമീണ റോഡ് വഴി ടൗണിലേക്ക് വരുമ്പോഴാണ് അക്രമുണ്ടായത്.

നാട്ടുകാരെത്തി നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നൽകി വടകര ഗവ.ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കാലിന് സാരമായ മുറിവുണ്ട്. അരൂരിൽ കാട്ടുപന്നി ശല്യം കാരണം വഴിനടക്കാൻ കഴിയാത്ത സ്ഥിതിയിലാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി പേർക്ക് ഇതിനകം പരുക്കേറ്റത് .

കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. ഇവിടെ കൃഷി ഏതാണ്ട് നിലച്ചിരിക്കുകയാണ്. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകൾ പരാതിപ്പെട്ടു.

#Wildboar #attack #again #Arur #One #person #injured

Next TV

Top Stories










News Roundup






Entertainment News