Nov 28, 2024 01:04 PM

നാദാപുരം: (nadapuram.truevisionnews.com) നാടിനെ നടുക്കിയ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായി മാസം അഞ്ച് കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച ധനസഹായം പൂർണമായും ലഭിച്ചില്ല.

ദുരിത ബാധിതർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ശനിയാഴ്ച വിലങ്ങാട് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

സർക്കാർ വാടക വീട്ടിൽ താമസിച്ച മിക്കവരും പാതി തകർന്ന സ്വന്തം വീട്ടിലെക്ക് തന്നെ തിരിച്ചു വന്നു.

ജീവൻ പണയം വെച്ച് കുട്ടികളും, വൃദ്ധരും ഈ വീടുകളിൽ ദിവസങ്ങൾ തള്ളിനീക്കുകയാണ്.

ഉരുൾപൊട്ടലിൽ മരണമടഞ്ഞ മാത്യു മാസ്റ്ററുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പൊലും പൂർണ്ണമായി നൽകിയിട്ടില്ലന്നും നാട്ടുകാർ പറയുന്നു.

ദുരിത ബാധിതർക്കായി പ്രഖ്യാപിച്ച ദിവസ വേതനമായ 300 രൂപ പലർക്കും ലഭ്യമായിട്ടില്ല എന്ന പരാതിയുണ്ട്.

ദുരിതാശ്വസത്തിന്റെ ഭാഗമായി പ്രഖാപിച്ച 10000 രൂപയും പൂർണമായും കിട്ടിയില്ലന്ന് ഇവർ പറയുന്നു.

ഏകദേശം 300 ഏക്കറോളം കൃഷിയാണ് ഇവിടെ പൂർണ്ണമായോ ഭാഗീകമായോ നശിച്ചത്. നൂറ് ഏക്കറോളം റബ്ബർ മാത്രം ഉരുൾപൊട്ടി ഒലിച്ചു പോയതായി കർഷകർ പറയുന്നു.

റബ്ബർ കൃഷി ഉപജീവനമായി കണ്ടു പോന്ന കർഷകരും, തോഴിലാളികളും തൊഴിൽ നഷ്ടപെട്ടതോടെ ദുരിതത്തിലായി.

കൃഷി നശിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന കൃഷി വകുപ്പുന്റെ വാഗ്ദാനങ്ങളും നടപ്പായില്ല. ഇതോടെ കൃഷിയിൽ നിന്ന് വരുമാനം കണ്ടത്തി ജീവിച്ചിരുന്ന വിലങ്ങാട് കുടിയേറ്റ ഗ്രാമം ദുരിതത്തിലെക്ക് താഴ്ന്നു കൊണ്ടിരിക്കുകയാണ്.

കുടിവെള്ള സ്രോതസ്സുകൾ നശിച്ചു. കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് വിലങ്ങാട്ടുകാർ.

ഉരുൾ പൊട്ടലിൽ മേഖലയിലെ മിക്കവിടുകളിലെ കിണറുകളും ചളിയും, മണ്ണും, മറ്റ് മാലിന്യങ്ങളും നിറഞ്ഞ് ശൂന്യമായതാണ് പ്രദേശത്ത് കുടിവെള്ളക്ഷാമം കൂടാൻ കാരണമായത്.

ഉരുളിൽ ചെറു അരുവികളും, കൈതോടുകളും ഇല്ലാതെയായി വിലങ്ങാട് വനവാസി ഊരുകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്ന മിക്ക കുടിവെള്ള ഉറവിടവും ഇല്ലാതെയായി.

സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ കുടിവെള്ളത്തിനായി വിലങ്ങാട് പുഴയെ ആശ്രയിക്കുകയാണ് മിക്ക കുടുംബങ്ങളും.

അഞ്ച് മാസമായി സർക്കാർ വീട്ടു വാടക നൽകിയില്ല സർക്കാറിന്റെ വാക്ക് വിശ്വസിച്ച് വാടകവീടുകളിലേക്ക് താമസം മാറ്റിയ കുടുബങ്ങൾ പാതി തകർന്ന സ്വന്തം വീടുകളിലേക്ക് മടങ്ങി തുടങ്ങി.

വിലങ്ങാട് താമസയോഗ്യമല്ലന്ന് റവന്യു വകുപ്പും , മറ്റ് സർക്കാർ ഏജൻസികളും കണ്ടത്തിയതിനെ തുടർന്ന് വാടക വീടുകളിലേക്ക് താമസം മാറ്റിച്ച കുടുംബങ്ങളാണ് വീട്ടുവാടക സർക്കാർ നൽകുമെന്ന വാക്ക് വിശ്വസിച്ച് അഞ്ച് മാസം തള്ളി നീക്കിയത്.

വാടക ലഭിക്കാതെ വന്നതോടെ ഉടമകളുടെ സ്വരം മാറ്റിയതോടെയാണ് തകർന്ന സ്വന്തം വീട്ടിലേക്ക് തന്നെ കുടുബങ്ങൾ മടങ്ങി തുടങ്ങിയത്.

തകർന്ന വാഹനങ്ങളുടെ പേപ്പർ ആർ ടി ഒ നൽകുന്നില്ലന്ന പരാതി. ഉരുൾ പൊട്ടലിൽ തകർന്ന വാഹനങ്ങളുടെ ഇൻഷ്വറൻസ് തുക നൽകാൻ സ്ഥാപനങ്ങൾ ഒരുക്കമാണങ്കിലും തകർന്ന വാഹനങ്ങളുടെ കണക്ക് എടുക്കുകയും ചെയ്ത ഗതാഗത വകുപ്പ് സർട്ടിഫിക്കറ്റ് നൽകാത്തത് വാഹനങ്ങളുടെ നഷ്ടപരിഹാരം വൈകാൻ കാരണമാകുന്നതായി ഉടമകൾ പറയുന്നു.

വിലങ്ങാട് മുതൽ കുറ്റല്ലൂർ വരെയുള്ള റോഡുകൾ പലസ്ഥലത്തും തകർന്നു. മുച്ചങ്കയം പാലം തകർന്നു.

ഇവിടെ നാട്ടുകാർ നിർമ്മിച്ച താൽകാലിക പാലമാണ് പുറം ലോകവുമായി ബദ്ധപ്പെടാനുള്ള ഏക മാർഗയി ഇപ്പോഴും ആശ്രയം.

കുറ്റല്ലൂർ, മലയങ്ങാട്, പന്നിയേരി, മാടാഞ്ചേരി ഭാഗത്ത് മാത്രം 10 വീടുകൾ പൂർണ്ണമായും 138 വീടുകൾ ഭാഗീകമായും തകർന്നതായാണ് പരിശോധന സംഘം സർക്കാരിന് നൽകിയ കണക്കിൽ പറയുന്നത്.

എന്നാൽ ഇതിലും കൂടുതൽ വീടുകൾക്ക് നാശനഷ്ടം ഉണ്ടായതാണ് വനവാസി സമൂഹം പറയുന്നത്.

വിലങ്ങാട് മേഖലയിലെ വീടുൾ ഉരുൾ ഭീഷണിയിൽ വാസയോഗ്യമല്ലന്ന് കണ്ടത്തൽ 313 കുടുംബത്തെ ഉടൻ മാറ്റി താമസിപ്പിക്കണമെന്നു റവന്യു വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

ആലിമുല, കടമാൻ കളരി, കമ്പിളിപ്പാറ, മഞ്ഞച്ചീളി, അടിച്ചിപ്പാറ ഭാഗത്ത് ഉള്ളവരെ ഉടൻ മാറ്റി പാർപ്പിക്കണമെന്നാണ് ശുപാർശ. വിലങ്ങാട് ടൗൺഭാഗത്ത് 33 വീടുകൾ പരിശോധിച്ചതിൽ പൂർണ്ണമായും, 17 വീടുകളും , ഭാഗീകം 7, ഭീഷണി നേരിടുന്നവ 9 എണ്ണവും , മഞ്ഞച്ചിളി , അടിച്ചിപ്പാറഭാഗത്ത് 131 വീടുകളിൽ 79 എണ്ണം ഭീഷണി നേരിടുന്നവയാണ് എട്ട് വീടുകൾ പൂർണ്ണമായും തകർന്നു.

ഉടുമ്പിറങ്ങി മലയിൽ 10 വീടുളും, ഉരുട്ടിയിൽ നാല് എണ്ണവും , ചൊത്തയുള്ള പൊയിൽ അഞ്ച് എണ്ണവും , മലയങ്ങാട് 33 കളിൽ നാലണ്ണം തകർന്നവയിൽ പെടും , മാടാഞ്ചേരി 59 ൽ 53 എണ്ണം ഭീഷണി നേരിടുന്നവയും, ഒരണ്ണം തകർന്നു .

കുറ്റല്ലൂരിൽ 30 വീടുകളിൽ 25 എണ്ണം ഭീഷണി നേരിടുന്നവയാണ് മൂന്ന് വീട് പൂർണ്ണ മായും തകർന്നു. പന്നിയേറി 34 വീടുകളിൽ രണ്ടണ്ണം തകർന്നു , 25 എണ്ണം ഭീഷണി നേരിടുന്നുണ്ടന്ന് സർക്കാർ ഏജൻസികൾ തന്നെ പറയുമ്പോഴും അഞ്ച് മാസമായി ധനസഹായവും കാത്ത് കഴിയുകയാണ് ദുരിത ബാധിതർ.

എന്നാൽ ഉരുൾ പൊട്ടൽ ദുരന്തത്തിൽ വിലങ്ങാട് വീടുകൾക്കും മറ്റ് കെട്ടിടങ്ങൾങ്ങൾക്കും ഉണ്ടായ ആഘാതം പഠിക്കാൻ കളക്ടർ നിയോഗിച്ച സംഘം റിപ്പോട്ട് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലന്ന് ദുരിത ബാധിതർ പറയുന്നു.

ജില്ലാ ഭരണ കൂടം നിയമിച്ച സംഘം മൂന്ന് ദിവസമാണ് നാല് ടീമായി തിരിഞ്ഞ് പരിശോധന നടത്തിയിരുന്നത് .

റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘത്തിൽ ഉണ്ടായിരുന്നു എങ്കിലും തുടർ നടപടി ഇല്ലാത്തതാണ് ദുരിതത്തിലെക്ക് വിലങ്ങാട് ജനതയെ തളളിവിട്ടത്.

വീട് നഷ്ടമായവർക്ക് വീട് നിർമ്മിക്കാൻ ഭുമി കണ്ടത്താനുള്ള ഒരു ശ്രമവും വിജയം കണ്ടില്ല. ഇതോടെ ഈ വർഷം തകർന്ന വീടുകളിൽ അപകടം മുന്നിൽ കണ്ട് ഭയത്തോടെ ദിവസം തള്ളിനീക്കുകയാണ് ഈ കുടുംബങ്ങൾ.

#No #relief #Vilangad #landslide #Vilangad #mass #gathering #Saturday

Next TV

Top Stories










Entertainment News