നാദാപുരുo: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ തെരുവൻ പറമ്പിൽ മയ്യഴി പുഴയോരത്ത് നിയമ വിരുദ്ധമായും, മയ്യഴിപ്പുഴയുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുന്നതരത്തിലും വ്യാപകമായ പാരി സ്ഥിതിക ആഘാതങ്ങൾ സ്രഷ്ടിക്കുന്നതുമായ മയ്യഴിപ്പുഴ കൈയേറ്റം അവസാനിപ്പിക്കാൻ ഉടൻ നടപടികൾ ഉണ്ടാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്വകാര്യ വ്യക്തി കൈയേറിയ പുഴയോരം പരിഷത്ത് നാദാപുരം മേഖലാ ഭാരവാഹികൾ സന്ദർശിച്ചു.
മേഖല സെക്രട്ടറി കെ.ശശിധരൻ, കെ.ടികെ ചാന്ദ്നി, പി കെ അശോകൻ, എ കെപീതാംബരൻ, ടി സുമേഷ്, അനിൽകുമാർ പേരടി, വി പി ചന്ദ്രൻ, കൈലാസൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
#Mayyazhipuzha #encroachment #stopped #Shastra #Sahitya #Parishath