പുറമേരി: (nadapuram.truevisionnews.com) വിലാതപുരം എൽപി സ്കൂളിന്റെ 105ാം വാർഷികാഘോഷത്തിന്റെ "വൈഖരി-25" ഭാഗമായി ആശ ഹോസ്പിറ്റൽ വടകരയുടെ സഹകരണത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ബീന കല്ലിൽ അധ്യക്ഷയായി, അധ്യാപിക ജയശ്രീ എം സ്വാഗതം പറഞ്ഞു.
ടി ജയചന്ദ്രൻ പിടിഎ പ്രസിഡണ്ട് ബിനീഷ് കെ ടി ,കെ ശ്രീജിലാൽ എന്നിവർ സംസാരിച്ചു. 75 പേർ ക്യാമ്പിൽ പങ്കെടുത്തു.
#Vaikhari25 #mega #medical #camp #organized