നാദാപുരം: (nadapuram.truevisionnews.com) തിരുവസന്തം 1500 ആഘോഷ ഭാഗമായി എസ് വൈ എസ് നാദാപുരം സോൺ സംഘടിപ്പിച്ച സനേഹലോകം സമാപിച്ചു . എസ് .വൈ എസ് മുൻ സംസ്ഥാന പ്രസിഡൻറ് സയ്യിദ് ത്വാഹാ തങ്ങൾ ഉദ്ഘാടനം ചെയ്തു .തിരുനബി സ്നേഹം വിശ്വാസി ജീവിതത്തെ നന്മയിൽ അധിഷ്ഠിതമാക്കി ചിട്ടപ്പെടുത്താൻ കാരണം ആ കണമെന്ന് ഉദ്ഘാടന ഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു.
തിരുനബി പ്രമേയമായി വിവിധ തലങ്ങളെ അധികരിച്ച് സി .കെ റാഷിദ് ബുഖാരി ,അബദു റഷീദ് സഖാഫി മെരുവമ്പായി ,ഡോ :ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല ,അബദുൽ മജീദ് അഹ്സനി ചെങ്ങാനി, എം.ടി ശിഹാബുദ്ധീൻ സഖാഫി ,ഇബ്രാഹീം സഖാഫി താത്തൂർ സംസാരിച്ചു .
സമാപന സെഷനിൽ "പൂർണ്ണതയുടെ മനുഷ്യ കാവ്യം" എന്ന സെമിനാറിൽ ഇബ്രാഹിം സഖാഫി കുമ്മോളി ഉദ്ഘാടനം ചെയതു .സി ആർ .കെ മുഹമ്മദ് ,സ്വാബിർ സഖാഫി ,വിമീ ഷ് മണിയൂർ ,CK മുഹമ്മദ് സംസാരിച്ചു .ഇസ്മാഈൽ സഖാഫി തിനൂർ ,പുന്നോത്ത് അമ്മദ് ഹാജി ,മമ്മുഹാജി വളയം , ഫാറൂഖ് മാസ്റ്റർ നിസാർ ഫാളിലി ഹാഫിള്അബദുറഹിമാൻ സഖാഫി ,മൂസക്കുട്ടി മാസ്റ്റർ സംബന്ധിച്ചു .
Love for the Holy Prophet; The source of the believer's success - Syed Taha Thangal












































