നാദാപുരം: ( nadapuram.truevisionnews.com) വെള്ളൂരിലെ ഷിബിൻ സാംസ്കാരിക മന്ദിരം പ്രവൃത്തി ഉദ്ഘാടനം 27 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളൂരിലേയും പരിസര പ്രദേശങ്ങളിലെയും കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഷിബിൻ ചാരിറ്റബിൾ എഡ്യൂക്കേഷണൽ സൊസൈറ്റിക്കായി സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ നിർമിക്കുന്ന സാംസ്‌കാരിക മന്ദിരത്തിന്റെ നിർമാണോദ്‌ഘാടനമാണ് 27 ന് കേരള നിയമ സഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കുന്നത്.



ഇ കെ വിജയൻ എം എൽ എ ,കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ , ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, ജില്ല പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താം കണ്ടി, പഞ്ചായത്ത് മെമ്പർ രജില കിഴക്കും കരമൽ തുടങ്ങിയ ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിൽ മേഖലയിലെ വിവിധ പ്രതിഭകളെ ആദരിക്കും. ഉദ്ഘടനത്തിന് ശേഷം കലാ പരിപാടികളും ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ ഷിബിൻ സൊസൈറ്റി പ്രസിഡന്റ് ടി ജിമേഷ് മാസ്റ്റർ, സെക്രട്ടറി വി കെ രവീന്ദ്രൻ മാസ്റ്റർ, ട്രഷറർസി കെ അരവിന്ദാക്ഷൻ, കെ കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Shibin Cultural Center inauguration on the 27th











































