നാദാപുരം: (nadapuram.truevisionnews.com) സ്വദേശി സ്നേഹം പറഞ്ഞ് അധികാരത്തിൽ വന്നവർ ഇന്ന് പൊതുമേഖലയെ തകർക്കുകയും കുത്തകകളെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ആർ.ജെ.ഡി. നേതൃയോഗം അഭിപ്രായപ്പെട്ടു.
മുപ്പത്തിമൂവായിരം കോടികൾ വരുന്ന എൽ.ഐ.സി യുടെ ഓഹരി സമ്പത്ത് അദാനിക്ക് നൽകാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും നാദാപുരത്ത് ചേർന്ന ആർ.ജെ.ഡി കുന്നുമ്മൽ,തൂണേരി ബ്ലോക്ക് പഞ്ചായത്ത് തല നേതൃയോഗം അഭിപ്രായപ്പെട്ടു. തൂണേരി, കുന്നുമ്മൽ ബ്ലോക്ക് തല ഡിവിഷൻ ആർ.ജെ.ഡി. കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.



ആർ ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ സജിത്ത്കുമാർ നേതൃ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർഎം.കെ മൊയ്തു, കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ടി.എൻ മനോജ്, ജില്ലാ കമ്മറ്റിയംഗം നീലിയോട്ട് നാണു, വി.പി വാസു, കെ.വി നാസർ, വി.കെ പവിത്രൻ ,എം.ബാൽ രാജ്, മനോജ് മുതുവടത്തുർ , എ.പി സുമേഷ്, കെ.കെ ബാബു എന്നിവർ സംസാരിച്ചു.പടം: ആർ.ജെ.ഡി കുന്നുമ്മൽ, തൂണേരി ബ്ലോക്ക് നേതൃയോഗം ജില്ലാ സെക്രട്ടറി ഇ.കെ സജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
Those who came to power by claiming to love the natives are helping the monopolies RJD











































