നാദാപുരം : (nadapuram.truevisionnews.com) ഭാരത സർക്കാർ യുവജന കാര്യകായിക മന്ത്രാലയം മൈഭാരത് കോഴിക്കോട് പ്രണവം ക്ലബ്ബ് അച്ചംവീടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച തൂണേരി - കുന്നുമ്മൽ ബ്ലോക്ക് ലെവൽ സ്പോർട്സ് മീറ്റ് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്തു.




മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ യുവപ്രതിഭ 1996 അരൂണ്ട ചാമ്പ്യൻ പട്ടവും പ്രണവം അച്ചംവീട് റണ്ണർ അപ്പ് പട്ടവും നേടി.

വോളിബോൾ മത്സരത്തിൽ യുവപ്രതിഭ 1996 ചാമ്പ്യൻമാരും നവയുഗ ഇരിങ്ങണ്ണൂർ സൗത്ത് റണ്ണർ അപ്പുമായി.വനിതാ സിംഗിൾസ് ബാഡ്മിന്റൺ മത്സരത്തിൽ ഹരിത കായക്കൊടി ചാമ്പ്യൻപട്ടവും പ്രണവം അച്ചംവീട് റണ്ണേഴ്സ് അപ്പുമായി.
My Bharath organized a block level sports meet in Thuneri & Kunnummal












































