നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന പാത 38-ൽ നാദാപുരം ടൗൺ മുതൽ തുണേരി ടൗൺ വരെ ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 4 കോടി 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെൻ്റർ നടപടി പൂർത്തിയാക്കി കരാർ ഏറ്റെടുത്തതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.
കക്കട്ടിൽ മുതൽ നാദാപുരം വരെ നവീകരണത്തിന് എട്ട് കോടി രൂപയുടെ പ്രവൃത്തി ടെൻ്റർ നടപടിയിലാണ്. തുണേരി മുതൽ പെരിങ്ങത്തൂർ വരെ 5 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കുവേണ്ടി ഗവൺമെൻ്റിൻ്റെ പരിഗണനയിലാണ്. ടെൻ്റർ നടന്ന പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എംഎൽഎ. അറിയിച്ചു.
4.5 crores for the state highway; from Nadapuram to Tuneri Town, it will be renovated in a modern way











































