നാദാപുരം: (nadapuram.truevisionnews.com) തൂണേരി വെള്ളൂരിലെ ഷിബിൻ സാംസ്കാരിക മന്ദിരം പ്രവൃത്തി ഉദ്ഘാടനം നാളെ . കേരള സ്പീക്കർ എ.എൻ ഷംസീർ വൈകുന്നേരം 5 മണിക്ക് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളൂരിലേയും പരിസര പ്രദേശങ്ങളിലെയും കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഷിബിൻ ചാരിറ്റബിൾ എഡ്യൂക്കേഷണൽ സൊസൈറ്റിക്കായി സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ നിർമിക്കുന്ന സാംസ്‌കാരിക മന്ദിരത്തിന്റെ നിർമാണോദ്‌ഘാടനമാണ് നാളെ കേരള നിയമ സഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കുന്നത്.



ഇ കെ വിജയൻ എം എൽ എ ,കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ , ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, ജില്ല പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താം കണ്ടി, പഞ്ചായത്ത് മെമ്പർ രജില കിഴക്കും കരമൽ തുടങ്ങിയ ജന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിൽ മേഖലയിലെ വിവിധ പ്രതിഭകളെ ആദരിക്കും. ഉദ്ഘടനത്തിന് ശേഷം കലാ പരിപാടികളും ഉണ്ടായിരിക്കും.
Shibin Cultural Center in Vellore to be inaugurated tomorrow










































