കല്ലാച്ചി: (nadapuram.truevisionnews.com) ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ സി ഐ ടി യു കല്ലാച്ചി യൂണിറ്റ് കൺവൻഷൻ 3 ന് കല്ലാച്ചി സി ഐ ടി യു ഹാളിൽ ചേർന്നു.
ഏരിയ സെക്രട്ടറി ടി.കെ ഷാജു ഉദ്ഘാടനം ചെയ്തു.
പ്രസി:എസ് കെ മനോജ് അദ്ധ്യക്ഷനായി.
സിവിൽ കോൺട്രാക്റ്റർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്തു നടത്തുന്നതും നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതികരണ ജോലികൾ ചെയ്യുന്നതിനെതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഡിജിൽ എം.വി, വൈസ് പ്രസിഡണ്ട് ലിഷിൽ സി.കെ, സെക്രട്ടറി വടക്കയിൽ വിനു, ജോയിന്റ് സെക്രട്ടറി സുനീഷ് വി സി, ട്രഷർ ലിസാദ് എൻ.പി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
#EW&SA #organized #Kallachi #Unit #Convention