നാദാപുരം : (nadapuram.truevisionnews.com) മയ്യഴി പുഴയോരം നൊച്ചിക്കണ്ടി ലൂളി ഗ്രൗണ്ട് ഭാഗത്ത് പുഴയിൽ കൂട്ടിയിട്ടിരിക്കുന്ന മണൽ കൂമ്പാരം ഒരു തീരുമാനമാകാതെ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥ അനിയന്ത്രിതമായ പാരിസ്ഥിതിക പ്രശ്നങ്ങളും അടുത്ത മഴക്കാലത്ത് പ്രളയവും ഉണ്ടാക്കുമെന്ന ആശങ്ക നില നിൽക്കുന്ന സാഹചര്യത്തിൽ മണൽ കൂമ്പാരം നീക്കം ചെയ്യണമെന്ന് മയ്യഴി പുഴ സംരക്ഷണ സമിതി വാണിമേൽ - നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ചിയ്യൂർ ലീഡ്സ് സ്പോർട്സ് ഹാളിൽ ചേർന്ന യോഗം പുഴയോരത്തെ സാഹചര്യത്തിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി.
വാണിമേൽ- നാദാപുരം പഞ്ചായത്ത് ഭരണ സമിതികളേയും റവന്യു അധികാരികളെയും വിഷയത്തിന്റെ ഗൗരവം അറിയിക്കാൻ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ചെയർമാനായി സുബൈർ കെ പി , വൈസ് ചെയർമാനായി ഒ കെ അബ്ദുല്ല ഹാജി, എൻ കെ ഹമീദ്, കൺവീനർ കളത്തിൽ മുഹമ്മദ് ഇഖ്‌ബാൽ, ജോയിന്റ് കൺവീനർ സഞ്ജയ് ബാവ എന്നിവരെ യോഗം തെരഞ്ഞെടുത്തു. അധികൃതരുമായി ബന്ധപ്പെട്ട ശേഷം പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു.
#heap #accumulated #sand #removed #immediately #Mayyazhi #River #Protection #Committee