Feb 5, 2025 09:48 PM

പുറമേരി : (nadapuram.truevisionnews.com) ജനകീയ നേതാവായിരികെ ആകസ്മികമായി പൊലിഞ്ഞു പോയ വിജയൻ മാസ്റ്റർക്ക് പിൻഗാമിയായി വിജയമുറപ്പിക്കാൻ കുഞ്ഞല്ലൂരിൽ യുവ അഭിഭാഷകനും സിപിഐ എം നേതാവുമായ അഡ്വ. വിവേകിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കി.

പുറമേരി ഗ്രാമ പഞ്ചായത്ത് 14ാം വാർഡ് (കുഞ്ഞല്ലൂർ) 24 നാണ് ഉപതെരഞ്ഞെടുപ്പ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി അഡ്വ: വിവേക് കൊടുങ്ങാംമ്പുറത്ത് നാമനിർദ്ദേശക പത്രിക പുറമേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ തെരഞ്ഞെടുപ്പ് ഭരണാധികാരിക്ക് സമർപ്പിച്ചു.

സി.പി.ഐ.എം ഏരിയ സെക്രട്ടറി എ. മോഹൻ ദാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.ദിനേശൻ. ടി.വി. ഗോപാലൻ മാസ്റ്റർ കെ.പി. വനജ ലോക്കൽ സെക്രട്ടറിമാരായ കെ.ടി. കെ. ബാലകൃഷ്ണൻ സി.പി. നിധീഷ് ലോക്കൽ കമ്മിറ്റി മെമ്പർമാർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ജോതി ലക്ഷ്മി വൈസ് പ്രസിഡണ്ട് സീന. ടി.പി. ജനപ്രതിനിധികൾ തുടങ്ങിയർ പങ്കെടുത്തു

#Adv #Vivek #Kunjalluri #make #Vijayan #successful #Left #Front #candidate

Next TV

Top Stories