പുറമേരി : (nadapuram.truevisionnews.com) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുറമേരി ഗ്രാമ പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പാച്ചിപ്പറമ്പത്ത് അജയൻ പത്രിക സമർപ്പിച്ചു.
ഈ മാസം ഇരുപത്തി നാലാം തിയ്യതി നടക്കുന്ന പുറമേരി പഞ്ചായത്ത് പതിനാലാം വാർഡ് ഉപ തെരഞ്ഞെടുപ്പ് വാർഡ് പിടിച്ചെടുക്കാനുള്ള പോരാട്ടത്തിനാണ് പാച്ചിപ്പറമ്പത്ത് അജയനിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
സിപിഐ എം നേതാവും ഗ്രാമപഞ്ചായത്ത് വൈ പ്രസിഡൻ്റുമായ സി എൻ വിജയൻ്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
അജയൻ ഭരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പുറമേരി ടൗണിൽ നിന്നും യു.ഡി.എഫ് നേതാക്കളോടും പ്രവർത്തകരോടുമൊപ്പം പ്രകടനമായി വന്നാണ് പത്രിക സമർപ്പിച്ചത്.
വി.പി കുഞ്ഞമ്മദ് മാസ്റ്റർ, പി. അജിത്ത്, കെ. മുഹമ്മദ് സാലി, കെ. സജീവൻ മാസ്റ്റർ, പി. ദാമോദരൻ മാസ്റ്റർ, കപ്ളിക്കണ്ടി മജീദ്, കെ. സൂപ്പി മാസ്റ്റർ, ടി. കുഞ്ഞികണ്ണൻ, എം.കെ. ഭാസ്കരൻ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, പനയുള്ള കണ്ടി മജീദ്, ഷംസു മഠത്തിൽ, കെ.എം. സമീർ മാസ്റ്റർ, വിശ്വംഭരൻ, വണ്ണാറത്ത് മൊയ്തു ഹാജി, മുഹമ്മദ് കാറോ റത്ത്, ഇ.കെ.സുബൈർ, എ.കെ. ഷബീർ, സി.കെ. ലത്തീഫ്, സി.എച്ച് ഷഫീഖ്, ആശാരിക്കണ്ടി ശിഹാബ്, അബ്രോളി രവി, ചന്ദ്രൻ മാസ്റ്റർ, പി. ശ്രീലത, ബീന കല്ലിൽ, എൻ.കെ. അലിമത്ത്, സമീറ കൂട്ടായി, രജീഷ് ഇ.ടി.കെ., റീത്ത കണ്ടോത്ത് തുടങ്ങിയവർ സംബന്ധിച്ചു.
#Kunjallur #UDF #candidate #Pachiparambath #Ajayan #submitted #papers