കാരുണ്യ പ്രവർത്തനത്തിന് ലഭിച്ചുവരുന്ന പിന്തുണ അത്ഭുതകരം -സാദിഖ് അലി ശിഹാബ് തങ്ങൾ

കാരുണ്യ പ്രവർത്തനത്തിന് ലഭിച്ചുവരുന്ന പിന്തുണ അത്ഭുതകരം -സാദിഖ് അലി ശിഹാബ് തങ്ങൾ
Feb 6, 2025 10:05 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ജീവകാരുണ്യ പ്രവർത്തനത്തിൽ ജനങ്ങൾ കാണിക്കുന്ന താല്പര്യം ഏറെ ശ്ലാഘനീയമാണെന്നും കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ജനങ്ങൾ നൽകിവരുന്ന പിന്തുണ അത്ഭുതകരമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ആറാം വാർഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് എം പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു.. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.

ഡയാലിസിസ് സെന്റർ ട്രഷറർ അഹമ്മദ് പുന്നക്കൽ പദ്ധതി വിശദീ കരിച്ചു.ഈ വർഷത്തെ റമദാൻ ഫണ്ട് സമാഹരണ ത്തിന്റെ ഉദ്ഘാടനം പാറക്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് യു കെ അമ്മദ് ഹാജി സാദിഖലി തങ്ങൾക്ക് ഒന്നര ലക്ഷം രൂപയുടെ ചെക്ക് കൈമാറി നിർവഹിച്ചു.

പുതുതായി ആരംഭിക്കുന്ന ബ്ലോക്കിലേക്ക് ഒരു മെഷീനു ആവശ്യമായ ഏഴര ലക്ഷം രൂപയുടെ ചെക്ക് ദുബായ് കെ എം സി സി നാദാപുരം മണ്ഡലം ഭാരവാഹികൾ തങ്ങൾക്ക് കൈമാറി.

കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടിയിൽ തുടങ്ങുന്ന സബ് സെന്ററിലേക്ക് എട്ടു ലക്ഷം രൂപയുടെ ചെക്ക് പ്രവാസി വ്യാപാരി അമ്മാങ്കണ്ടി അഷ്‌റഫിന് വേണ്ടി പിതാവ് ഏൽപ്പിച്ചു.

ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയും നാദാപുരം യാറ ഗോൾഡ് ആൻഡ് ഡയമണ്ട്സും തങ്ങൾക്ക് തുക കൈമാറി.

കഴിഞ്ഞ വർഷത്തെ റമദാൻ ഫണ്ട്‌ സമാഹരണത്തിൽ മികവ് പുലർത്തിയ പഞ്ചായത്ത്, വാർഡ്, ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റികൾ, കെ എം സി സി യുണിറ്റുകൾ, വ്യക്തികൾ, വാട്സ് ഗ്രൂപ്പുകൾ, കുടുംബ കൂട്ടായ്മകൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, വേൾഡ് കെ എം സി സി വൈസ് പ്രസിഡന്റ്‌ സി വി എം വാണിമേൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ എസ് പി കുഞ്ഞമ്മദ്, സെക്രട്ടറി കെ കെ നവാസ്, മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ബംഗ്ലത്ത്, സെക്രട്ടറി എം പി ജാഫർ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരം, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദ്‌ അലി,, പ്രൊഫ. പി മമ്മു, മോഹനൻ പാറക്കടവ്, എം പി സൂപ്പി, ടി കെ അഹമ്മദ് മാസ്റ്റർ, ബി പി മൂസ, ടി പി ആലി, അഹമ്മദ് കുറുവയിൽ, എം കെ അഷ്‌റഫ്‌, ടി ടി കെ അമ്മദ് ഹാജി, ടി ടി കെ ഖാദർ ഹാജി, കെ എം ഹംസ, മുഹമ്മദ്‌ പേരോട്, മുഹ്സിൻ വളപ്പിൽ, എ ആമിന ടീച്ചർ, എൻ നസീമ, നസീർ വളയം, കെ ദ്വര തുടങ്ങിയവർ സംസാരിച്ചു.

#support #charity #receiving #amazing #SadiqAliShihabThangal

Next TV

Related Stories
ഓണം കെങ്കേമമാക്കാൻ; മഹാത്മാഗാന്ധി കുടുംബ സംഗമവും ഓണക്കോടി വിതരണവും ശ്രദ്ധേയമായി

Aug 30, 2025 08:41 PM

ഓണം കെങ്കേമമാക്കാൻ; മഹാത്മാഗാന്ധി കുടുംബ സംഗമവും ഓണക്കോടി വിതരണവും ശ്രദ്ധേയമായി

എടച്ചേരിയിൽ മഹാത്മാഗാന്ധി കുടുംബ സംഗമവും ഓണക്കോടി വിതരണവും...

Read More >>
ഓണസമ്മാനമായി 25 ലക്ഷം രൂപ; നാദാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷം

Aug 30, 2025 07:43 PM

ഓണസമ്മാനമായി 25 ലക്ഷം രൂപ; നാദാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷം

നാദാപുരം ഗ്രാമപഞ്ചായത്ത് ഓണാഘോഷം, ഓണസമ്മാനമായി 25 ലക്ഷം...

Read More >>
ആകാശംമുട്ടെ ജലധാര; വാണിമേലിൽ വിണ്ടും ജലവിതരണക്കുഴൽ പൊട്ടി ചോർച്ച

Aug 30, 2025 05:25 PM

ആകാശംമുട്ടെ ജലധാര; വാണിമേലിൽ വിണ്ടും ജലവിതരണക്കുഴൽ പൊട്ടി ചോർച്ച

വാണിമേലിൽ വിണ്ടും ജലവിതരണക്കുഴൽ പൊട്ടി...

Read More >>
വോട്ട് കൊള്ള; വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

Aug 30, 2025 02:20 PM

വോട്ട് കൊള്ള; വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

വോട്ട് കൊള്ളക്കെതിരെ വളയത്ത് യു.ഡി.എഫ് ജനാധിപത്യ സംരക്ഷണ സദസ്സ്...

Read More >>
നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപാനം; അവശ നിലയിലായ വിദ്യാർത്ഥി ചികിത്സയിൽ

Aug 30, 2025 01:26 PM

നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപാനം; അവശ നിലയിലായ വിദ്യാർത്ഥി ചികിത്സയിൽ

നാദാപുരത്ത് സ്‌കൂളിൽ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാർത്ഥി ആശുപത്രിയിൽ...

Read More >>
മീലാദ് ഫെസ്റ്റ്; ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Aug 30, 2025 11:45 AM

മീലാദ് ഫെസ്റ്റ്; ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

എം.ഇ.ടി സ്കൂൾ മദ്റസ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം...

Read More >>
Top Stories










News Roundup






GCC News






//Truevisionall