നാദാപുരം: (nadapuram.truevisionnews.com) 'പരിശുദ്ധ പിറവിയുടെ ഒന്നര സഹസ്രാബ്ദം' എന്ന പ്രമേയത്തിൽ എം.ഇ.ടി സ്കൂൾ മദ്റസ സംഘടിപ്പിക്കുന്ന 'ബ്രീസ് ഓഫ് മദിന മീലാദ് ഫെസ്റ്റ്' പോസ്റ്റർ പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അബ്ബാസ് വാണിമേൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ഫെസ്റ്റ് കോർഡിനേറ്റർ ജൻസിഫ് കെ.സി സന്ദേശം നൽകി.
ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കും. മൂന്ന് വിഭാഗങ്ങളിലായി 380 ഓളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. റനീസ് വാഫി, നൂർ മുഹമ്മദ് വാഫി, ഷാഫി ഫൈസി വേളം തുടങ്ങിയവർ സംബന്ധിച്ചു.
Poster for the month long Milad Fest organized by MET School Madrasa has been released