നാദാപുരം : (nadapuram.truevisionnews.com)ചരിത്രത്തിൻ്റെ വില്ലുവണ്ടിയിൽ കേരളത്തെ നയിച്ച വിദ്യാഭ്യസ വിപ്ലവകാരി മഹാത്മ അയ്യങ്കാളിയുടെ ഓർമദിനവും ഓണാഘോഷവും പ്രൊവിഡൻസിൽ അക്ഷരാർത്ഥത്തിൽ ഉത്സവമായി. ഊഞ്ഞാലും പൂക്കളവും മാവേലിയും ഓണപ്പൊട്ടനും ഒപ്പം പുലിക്കൂട്ടവും നിറഞ്ഞു. ചെണ്ട വാദ്യാഘോഷത്തിൽ മുഖരിതമായി.
കൂടെ ഓണപ്പാട്ടും നാടൻപാട്ടും ഓണക്കോടികൾ അണിഞ്ഞെത്തിയ കുട്ടികൾ അക്ഷര മുറ്റങ്ങളിൽ നിറഞ്ഞു. ഒപ്പം കേരളീയ വസ്ത്രങ്ങൾ ധരിച്ച് അധ്യാപകരും രക്ഷിതാക്കളും, പിന്നെ അങ്ങോണമായി. കല്ലാച്ചി സിവിൽ സ്റ്റേഷൻ സെൻ്റർ ടൗൺ സെൻ്റർ പുറമേരി സെൻ്റർ എന്നിവിടങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികളും പിടിഎ എക്സിക്യുട്ടീവ് അംഗങ്ങളും അധ്യാപകരും അനധ്യാപകരും ജീവനക്കാരും വാഹനങ്ങളുടെ സാരഥികളുമായി ഇരുന്നൂറോളം പേരും ആഘോഷത്തിൽ പങ്കാളികളായി.
ഓണാനുഭവങ്ങൾ കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് പകർന്നു നൽകുകയായിരുന്നു ലക്ഷ്യം. വിഭവ സമൃദമായ ഓണ സദ്യയുണ്ടും കമ്പവലി മത്സരത്തിൽ പങ്കെടുത്തും അവർ ഓണം അവസ്മണീയമാക്കി. ഓണപ്പാട്ടും നാടൻ പാട്ടുമായി ഫോക്ക്ലോർ കലാകാരൻ ഇ എം ഷാജി വിദ്യാർത്ഥികൾക്കൊപ്പം ചേർന്നു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ വിവി ബാലകൃഷ്ണൻ പിടിഎ പ്രസിഡൻ്റ് കെ.കെ ശ്രീജിത് , പ്രിൻസിപ്പൾ എം.കെ. വിനോദൻ, പ്രാധാന അധ്യാപികമാരായ സി ബീന , അജിത , നിഷ കല്ലേരി, പിടിഎ ഭാരവാഹികളായ എം ടി കെ മനോജ്, കെ.പി അഭിലാഷ്, വിനയ , കെ മനോജൻ , രോഷിൻ , ജിജിന കൈവേലി, വിജിന ഗ്യാനിത്ത്, സ്റ്റാഫ് സെക്രട്ടറി റീന, പോഗ്രാം കോ- ഓഡിനേറ്റർ നിത,ജിതേഷ് മാസ്റ്റർ എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.
Ayyankali's memory and Onam celebrations become a festival in Providence