നാദാപുരം : (nadapuram.truevisionnews.com) കാണാൻ അതിമനോഹരമെങ്കിലും ശുദ്ധജലം പാഴാവുന്നതിൽ ജനങ്ങൾക്ക് ആശങ്ക. വാണിമേലിൽ വിണ്ടും ജലവിതരണക്കുഴൽ പൊട്ടി ആകാശം മുട്ടെജലധാര . വാണിമേൽ എംയുപി സ്കൂൾ പരിസരത്തെ വാട്ടർ അതോറിറ്റി പൈപ്പാണ് വീണ്ടും പൊട്ടി വെള്ളം പഴാവുന്നത്.
കഴിഞ്ഞ മാസം ഈ ഭാഗത്ത് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത് നോക്കി നിൽക്കേണ്ടി വന്ന നാട്ടുകാരുടെ രോഷവും അനാസ്ഥയും ചൂണ്ടികാട്ടി ട്രൂ വിഷൻ വാർത്ത കൊടുത്തിരുന്നു. ഇത് ജല അതോറിറ്റി അധികൃതരെ ഉണർത്തുകയും വാട്ടർ അതോറിറ്റി കരാർ തൊഴിലാളികൾ എത്തി ജലചോർച്ച തടയുകയും ചെയ്തിരുന്നു.



വാണിമേലിൽ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരുന്നു. വാണിമേൽ എം യു പി സ്കൂൾ പരിസരത്താണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ച് ഗർത്തം രൂപപ്പെട്ടത്. സ്കൂൾ കുട്ടികളടക്കം നിരവധിപേരാണ് ഇതുവഴി ദൈനംദിനം യാത്ര ചെയ്യുന്നത്. ശ്രദ്ധിക്കാതെ നടന്നാൽ നേരെ ഇതിനകത്ത് ചെന്ന് വീഴുകയും അപകടം സംഭവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
ഇരുചക്ര വാഹനങ്ങളും ഭയത്തോടെയാണ് ഇതുവഴി പോയിരുന്നത്. രാത്രികാലങ്ങളിൽ ശ്രദ്ധിക്കാതെ വന്നാൽ അത് വലിയ അപകടത്തിലേക്ക് ചെന്ന് വീഴാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞിരുന്നു.
Water supply pipe bursts and leaks in Vanimel