നാദാപുരം: നാദാപുരം ജേർണലിസ്റ്റ് യൂനിയൻ പ്രസ്ക്ലബ് ഓഫീസ് കല്ലാച്ചി സിറ്റി സെൻ്ററിൽ ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പത്രപ്രവർത്തകർ സ്വദേശാഭിമാനിയുടെ പാത പിന്തുടരണമെന്നും വക്രീകരിച്ച വാർത്തകൾക്ക് പകരം യാഥാർത്യങ്ങൾ ഉൾക്കൊള്ളാൻ കഴിയണമെന്നും എം.എൽ.എ പറഞ്ഞു.
മാധ്യമ മേഖല കോർപ്പറേറ്റുകൾക്ക് മുമ്പിൽ കീഴടങ്ങുന്ന വർത്തമാനകാലഘട്ടത്തിൽ പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻ്റ് സി.രാഗേഷ് അധ്യക്ഷത വഹിച്ചു.



വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.പി.കുഞ്ഞികൃഷ്ണൻ, ആവോലം രാധാകൃഷ്ണൻ, അഡ്വ.കെ.എം.രഘുനാഥ്, കെ.ടി.കെ.ചന്ദ്രൻ, ഇ.ഹാരിസ്, ശ്രീജിത്ത് മുടപ്പിലായി, പി.എം.നാണു, കരിമ്പിൽ ദിവാകരൻ, രവി വെള്ളൂർ, സി.എച്ച്.ബാലകൃഷ്ണൻ, ഇല്ലത്ത് ഷംസുദ്ദീൻ (ജെ.സി.ഐ),എം.സി.ദിനേശ് (വ്യാപാരി പ്രതിനിധി)തേറത്ത് കുഞ്ഞികൃഷ്ണൻനമ്പ്യാർ, എ.കെ. പീതാംബരൻ,പി.രാജ് കുമാർ, അനീഷ് കല്ലാച്ചി (റോട്ടറി ക്ലബ്), മാധ്യമ പ്രവർത്തകരായ എം.കെ അഷറഫ്, ഇസ്മയിൽ വാണിമേൽ, ബഷീർ എടച്ചേരി,മുഹമ്മദലി തിനൂർ , മുഹമ്മദ് പുറമേരി , കെ.കെ ശ്രീജിത്ത്, ബിമൽ ,ലിബേഷ് പെരുമുണ്ടശ്ശേരി , വിനോദ് സവിധം, ഹൈദർ വാണിമേൽ , അഷറഫ് പടയൻ,എം കെ രിജിൻ , അമിത്ത് വളയം, സജീവൻ വളയം,എന്നിവർ സംസാരിച്ചു. സിക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതവും, ട്രഷറർ ടി.വി.മമ്മു നന്ദിയും പറഞ്ഞു.
EK Vijayan MLA asks journalists to follow the path of patriotism