നാദാപുരം: (nadapuram.truevisionnews.com)ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ലൈഫ് ഗുണഭോക്താക്കൾക്ക് 23.10 ലക്ഷം രൂപയും അതിദരിദ്ര വിഭാഗത്തിലെ ഭൂരഹിത ഭവനരഹിത കുടുംബത്തിന് രണ്ട് ലക്ഷം രൂപയും നൽകി.ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണസമ്മാനമായി 1250 രൂപ വീതവും നൽകി.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡൻറ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്അധ്യക്ഷത വഹിച്ചു.സ്ഥിരംസമിതി അദ്ധ്യക്ഷന്മരായ സി കെ നാസർ എം.സി.സുബൈർ,അഡ്വ. എ സജീവ് , പി.പി ബാലകൃഷ്ണൻ, അഡ്വ.കെ.എം രഘുനാഥ്,എടത്തിൽ നിസാർ, കരിമ്പിൽ ദിവാകരൻ,ടി സുഗതൻ,കെ.ടി. കെ ചന്ദ്രൻ, കെ വി നാസർ കരിമ്പിൽ വസന്ത,വി.വി റിനീഷ്,ജൂനിയർ സുപ്രണ്ട് ഗിരീഷ്,വി.ഇ.ഒമാരായ സോണി സെബാസ്റ്റ്യൻ,അർജുൻ തുടങ്ങിയവർ സംബന്ധിച്ചു.
Nadapuram Grama Panchayath Onam celebrations Rs 25 lakh as Onam gift