നാദാപുരം: (nadapuram.truevisionnews.com) കായികക്ഷമതയും വിജ്ഞാനവും വളർത്താൻ ലക്ഷ്യമിടുന്ന സ്റ്റ്യുഡൻ്റ് പൊലീസ് ത്രിദിന ക്യാമ്പിന് കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറിയിൽ തുടക്കമായി. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷവും ത്രിദിന എസ്.പി.സി ക്യാംപും ജില്ലാ പഞ്ചായത്ത് മെംബർ സി.വി. എം നജ്മ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ്എ. ദിലീപ് കുമാർ അധ്യക്ഷനായി. പ്രിൻ സിപ്പൽ പി.ജെ വിൻസെൻ്റ്, പിടി.എ വൈസ് പ്രസിഡന്റ് എ. സുരേഷ് ബാബു, എസ്.എം.സി ചെയർമാൻ ദിലീപ് പെരുമു ണ്ടച്ചേരി, ഹെഡ്മിസ്ട്രസ് സു ചിത്ര, എസ്.പി.സി പി.ടി.എ പ്രസിഡന്റ് കെ.കെ ശ്രീജിത്, എസ്.പി.സി നോഡൽ ഓഫീസർ ഫസൽ റഹ്മാൻ, സ്കൂൾ ലീഡർ അനാമിക സംസാരിച്ചു. ആവണി ഓണപ്പാട്ട് ആലപിച്ചു.



ശനിയാഴ്ച്ച രാവിലെ കായിക പരിശീലനത്തിന് ശേഷം ശാസ്ത്രം സാഹിത്യം ജീവിതം എന്ന വിഷയത്തിൽ രാസിത്ത് അശോകൻ വിദ്യാർത്ഥികളുമായി സംവദിക്കും പകൽ 2.30 ന് വടകര പാട്ടൊരുമ ഫ്രോക്ക് ബാൻ്റിലെ ഇ.എം ഷാജി നാടൻ പാട്ടുകളും നാട്ടു സല്ലാപവും അവതരിപ്പിക്കും.
ഞായറാഴ്ച്ച രാവിലെ 9.30 ന് മോട്ടിവേഷൻ സ്പീക്കർ നദാൻ ക്യാമ്പിന് എത്തും. ശേഷം പകൽ 11 ന് എംപവറിംഗ് മൈൻ്റ് അൺലോക്ക് യുവർ പൊട്ടൻഷ്യൽ വിത്ത് ലൈഫ് സ്കിൽ എന്ന വിഷയത്തിൽ ഇ അഭിരാമി ക്ലാസെടുക്കും. വിവിധ പൊലീസ് ഓഫീസ് ഓഫീസർമാർ ക്യാമ്പിൽ പങ്കെടുക്കും.
Three day camp Student Police Camp begins at Kallachi Govt Higher Secondary